06:01am 14 November 2026
NEWS
​ഏഴ് വയസ്സിന് മുൻപ് നോമ്പ് വേണ്ട; കുട്ടികളുടെ നോമ്പ് ശീലത്തെക്കുറിച്ച് സിദ്ര മെഡിസിൻ
21/02/2026  11:38 AM IST
nila
​ഏഴ് വയസ്സിന് മുൻപ് നോമ്പ് വേണ്ട; കുട്ടികളുടെ നോമ്പ് ശീലത്തെക്കുറിച്ച് സിദ്ര മെഡിസിൻ

ദോഹ: കുട്ടികളെ നോമ്പ് ശീലിപ്പിക്കുമ്പോൾ ആരോഗ്യപരമായ കാര്യങ്ങളിൽ രക്ഷിതാക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന് സിദ്ര മെഡിസിനിലെ പീഡിയാട്രീഷ്യൻ ഡോ. മുഹമ്മദ് സിനാൻ അൽ ഹജ്ജാജി നിർദ്ദേശിച്ചു. ഏഴ് വയസ്സിന് താഴെയുള്ള കുട്ടികൾ പൂർണ്ണമായി നോമ്പ് നോൽക്കുന്നത് ഉചിതമല്ല. ഇത്തരക്കാരിൽ ഗ്ലൈക്കോജൻ ശേഖരം കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് താഴാൻ സാധ്യതയുണ്ട്. എന്നാൽ ഏഴ് വയസ്സിന് മുകളിലുള്ള കുട്ടികളെ ഉച്ചവരെയോ അസർ വരെയോ നോമ്പ് നോൽക്കാൻ പ്രേരിപ്പിക്കുന്നത് അവരെ ശീലിക്കാൻ സഹായിക്കും. പ്രമേഹം, വിളർച്ച, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവയുള്ള കുട്ടികൾ വൈദ്യനിർദ്ദേശപ്രകാരം മാത്രമേ നോമ്പ് എടുക്കാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img