07:32pm 20 July 2026
NEWS
റെയിൽവേ ട്രാക്കിലൂടെ നടന്നയാൾ ട്രെയിൻ തട്ടി മരിച്ചാൽ നഷ്ടപരിഹാരമില്ല: കേരള ഹൈക്കോടതി
19/07/2026  09:19 AM IST
സുരേഷ് വണ്ടന്നൂർ
റെയിൽവേ ട്രാക്കിലൂടെ നടന്നയാൾ ട്രെയിൻ തട്ടി മരിച്ചാൽ നഷ്ടപരിഹാരമില്ല: കേരള ഹൈക്കോടതി

കൊച്ചി: യാത്രക്കാരൻ ട്രെയിനിൽ നിന്നിറങ്ങി റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെ മറ്റൊരു ട്രെയിൻ തട്ടി മരിച്ചാൽ റെയിൽവേ നിയമപ്രകാരം നഷ്ടപരിഹാരത്തിന് അർഹതയില്ലെന്ന് കേരള ഹൈക്കോടതി. റെയിൽവേ ക്ലെയിംസ് ട്രിബ്യൂണൽ പരേതന്റെ മക്കൾക്ക് നഷ്ടപരിഹാരം അനുവദിച്ച് നൽകിയ ഉത്തരവ് ജസ്റ്റിസ് എസ്. മനു റദ്ദാക്കി.
​മാവേലി എക്സ്പ്രസിൽ യാത്ര ചെയ്തിരുന്ന ഒരാൾ പിന്നീട് റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെ അന്ത്യോദയ എക്സ്പ്രസ് തട്ടിയാണ് മരിച്ചത്. ഈ മരണം യാത്രക്കാരൻ സഞ്ചരിച്ച ട്രെയിനുമായി ബന്ധപ്പെട്ട ഒരു 'അനിഷ്ട സംഭവ'ത്തിന്റെ  പരിധിയിൽ വരുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു.
​റെയിൽവേ ട്രാക്കിലൂടെ നടക്കുന്നത് അതിക്രമിച്ചുകയറലായി  കണക്കാക്കുമെന്നും ഇത് റെയിൽവേ നിയമപ്രകാരം കുറ്റകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ, മരിച്ചയാളുടെ നിയമപരമായ അവകാശികൾക്ക് റെയിൽവേയിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കാൻ അർഹതയില്ലെന്ന് കോടതി വിധിച്ചു.


​കേസ് ഡയറി: 2026 (Ker) 378

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img