06:00pm 27 June 2026
NEWS
എൻഎം വിജയൻ്റെ മരണത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയ കോൺഗ്രസ് നേതാക്കൾ ഒളിവിൽ?

10/01/2025  11:03 AM IST
nila
എൻഎം വിജയൻ്റെ മരണത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയ കോൺഗ്രസ് നേതാക്കൾ ഒളിവിൽ?

കൽപ്പറ്റ: എൻഎം വിജയൻ്റെ മരണത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയ കോൺഗ്രസ് നേതാക്കൾ ഒളിവിൽ പോയെന്ന് സൂചന. ഐസി ബാലകൃഷ്ണൻ എംഎൽഎയും ഡിസിസി പ്രസിഡൻറ് എൻഡി അപ്പച്ചനും കെ കെ ഗോപിനാഥും ഒളിവിലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ മൂന്നു നേതാക്കളും വയനാട് ജില്ല വിട്ടെന്നാണ് വിവരം, മൂവരുടെയും മൊബൈൽ ഫോണുകളും സ്വിച്ചോഫാണ്. 

എൻഡി അപ്പച്ചൻ ഇന്നലെ തിരുവനന്തപുരത്തെ പാർട്ടി പരിപാടിയിൽ പങ്കെടുത്തിരുന്നു. ഐസി ബാലകൃഷ്ണൻ തിരുവനന്തപുരത്തെന്നാണ് എംഎൽഎയുടെ ഓഫീസിലുള്ളവർ പറയുന്നത്. മൂവരും മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുണ്ട്. എങ്കിലും ജില്ല വിട്ട് മാറിനിൽക്കുന്ന സാഹചര്യത്തിൽ അറസ്റ്റിന് സാധ്യതയേറിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Wayanad
img