05:15pm 10 November 2026
NEWS
ഞാറ്റുവേല ചന്തയും കർഷകസഭയും
29/06/2026  08:04 PM IST
nila
ഞാറ്റുവേല ചന്തയും കർഷകസഭയും

ചെറിയനാട്: ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷകസഭയും ചെറിയനാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ശ്രീകുമാരി മധു ഉദ്ഘാടനം ചെയ്തു. ചെറിയനാട് ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ 
ഷീദ് മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു.
 ഓണത്തിനൊരുക്കാം വിളവിസ്മയം എന്ന പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകൾ, പച്ചക്കറി വിത്തുകൾ എന്നിവ വിതരണം ചെയ്തു. മണ്ണ് പരിശോധന കാർഡും വിതരണം ചെയ്തു. ബ്ലോക്ക്‌ മെമ്പർ  തുളസി സുദർശൻ ആശംസകൾ അറിയിച്ചു. 
കൃഷി ഓഫീസർ ആര്യ എസ്‌ നായർ,
അസിസ്റ്റന്റ് കൃഷി ഓഫീസർ  സന്ധ്യമോൾ
എന്നിവർ പ്രസംഗിച്ചു .
 ജനപ്രതിനിധികൾ, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img