10:41am 22 September 2026
NEWS
മണിപ്പുരിലെ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ ജെ.ഡി.യു പിന്‍വലിച്ചു

22/01/2025  07:44 PM IST
nila
മണിപ്പുരിലെ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ ജെ.ഡി.യു പിന്‍വലിച്ചു

ഇംഫാൽ: മണിപ്പുരിൽ എൻ. ബിരേൻ സിങ് നയിക്കുന്ന ബി.ജെ.പി സർക്കാരിനുള്ള പിന്തുണ സഖ്യകക്ഷിയായ ജെ.ഡി.യു പിൻവലിച്ചു. മണിപ്പുർ നിയമസഭയിൽ ജെഡിയുവിന് ഒരംഗമാണുള്ളത്. പിന്തുണ പിൻവലിച്ചത് സർക്കാരിന്റെ നിലനിൽപ്പിനെ ബാധിക്കില്ലെങ്കിലും നിതീഷ് കുമാറിന്റെ നിലപാട് മാറ്റം കേന്ദ്രസർക്കാരിനുള്ള മുന്നറിയിപ്പാകാമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ സൂചിപ്പിക്കുന്നത്. 

2022ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജെ.ഡി.യുവിന് മണിപ്പൂരിൽ ആറു സീറ്റുകൾ ലഭിച്ചിരുന്നു. എന്നാൽ മാസങ്ങൾക്ക് ശേഷം അഞ്ച് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നതോടെയാണ് ജെ.ഡി.യുവിന് ഒരു എം.എൽ.എ മാത്രമായി മാറിയത്. 60 അംഗ നിയമസഭയിൽ നിലവിൽ ബി.ജെ.പിക്ക് 37 എം.എൽ.എമാരാണുള്ളത്. ഇതിനൊപ്പം നാഗാ പീപ്പിൾസ് പാർട്ടിയുടെ അഞ്ച് എം.എൽ.എമാരും മൂന്നു സ്വതന്ത്രരും ബി.ജെ.പി സർക്കാരിനെ പിന്തുണയ്ക്കുന്നുണ്ട്.

കേന്ദ്ര സർക്കാരിന്റെ നിർണായക സഖ്യകക്ഷികളിൽ ഒന്നാണ് ജെ.ഡിയു. ലോക്‌സഭയിൽ ജെ.ഡി.യുവിന് 12 എം.പിമാരാണുള്ളത്. ബിഹാറിലും ബി.ജെ.പിയും ജെ.ഡി.യുവും സഖ്യത്തിലാണ്. ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു തലവനുമായ നിതീഷ് കുമാർ പലതവണ മുന്നണി മാറിയിട്ടുള്ള ചരിത്രവും ബി.ജെ.പിയെ ആശങ്കപ്പെടുത്തുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img