NEWS
ബിജെപി ദേശീയ അധ്യക്ഷനായി നിതിൻ നബിൻ; ഇന്ന് ഔദ്യോഗിക പ്രഖ്യാപനം
20/01/2026 06:44 AM IST
nila

ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷനായി നിതിൻ നബിൻ എത്തുന്നു. നിലവിൽ പാർട്ടി വർക്കിങ് പ്രസിഡന്റാണ് നിതിൻ നബിൻ. ദേശീയ അധ്യക്ഷ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക സമർപ്പണവും അനുബന്ധ പ്രക്രിയകളും തിങ്കളാഴ്ച പൂർത്തിയായിരുന്നു. ദേശീയ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിതിൻ നബിന് എതിരില്ല. ഇതോടെ നിതിൻ നബിനെ ഇന്ന് ഔദ്യോഗികമായി പാർട്ടി അധ്യക്ഷനായി പ്രഖ്യാപിക്കും.
ജെപി നഡ്ഡയുടെ പിൻഗാമിയായി പാർട്ടിയുടെ 12-ാമത് അധ്യക്ഷനായാണ് 45-കാരനായ നിതിൻ നബിൻ എത്തുന്നത്. ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനാണ് നബിൻ സംഘടനാ തലപ്പത്ത് തലമുറമാറ്റം കൂടിയാണ് ഇതോടെ സാധ്യമാകുന്നത്.
പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് നിതിൻ നബിന്റെ പേരിൽ മാത്രമാണ് പത്രികസമർപ്പിക്കപ്പെട്ടതെന്ന് വരണാധികാരി കെ ലക്ഷ്മൺ അറിയിച്ചു. 37 സെറ്റ് പത്രികകൾ സമർപ്പിക്കപ്പെട്ടു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











