03:12am 08 November 2026
NEWS
ആൾദൈവം നിത്യാനന്ദ ജീവത്യാ​ഗം ചെയ്തെന്ന് റിപ്പോർട്ട്
02/04/2025  08:20 AM IST
nila
ആൾദൈവം നിത്യാനന്ദ ജീവത്യാ​ഗം ചെയ്തെന്ന് റിപ്പോർട്ട്

ചെന്നൈ: വിവാ​ദ ആൾദൈവം നിത്യാനന്ദ മരിച്ചെന്ന് റിപ്പോർട്ട്. നിത്യാനന്ദ ജീവത്യാ​ഗം ചെയ്തെന്നാണ് നിത്യാനന്ദയുടെ അനുയായിയും സഹോദരിയുടെ മകനുമായ സുന്ദരേശ്വരൻ അറിയിച്ചിരിക്കുന്നത്. നിത്യാനന്ദയുടെ അനുയായികളുമായി നടത്തിയ വീഡിയോ കോൺഫറൻസിങ്ങിലാണ് സനാതനധർമം സ്ഥാപിക്കുന്നതിനുവേണ്ടി പോരാടിയ സ്വാമി ജീവത്യാഗംചെയ്‌തെന്ന് സുന്ദരേശ്വരൻ പറഞ്ഞത്. അതേസമയം, നിത്യാനന്ദ എവിടെയാണെന്നോ എന്താണ് സംഭവിച്ചതെന്നോ ഇനിയും വ്യക്തമല്ല. 

2010-ൽ വിവാദനായകനാണ് നിത്യാനന്ദ. സിനിമാനടിക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് നിത്യാനന്ദ വിവാദങ്ങളിൽപെടുന്നത്. പിന്നീട് തങ്ങളുടെ മൂന്നുമക്കളെ തട്ടിക്കൊണ്ടുപോയതായെന്നാരോപിച്ച് തമിഴ് ദമ്പതിമാർ രം​ഗത്ത് വന്നിരുന്നു. ഈ പരാതിയിൽ നിത്യാനന്ദയെ അറസ്റ്റ് ചെയ്യാൻ ​ഗുജറാത്ത് പൊലീസ് നീക്കം ആരംഭിച്ചതോടെ ഇയാൾ 2019-ൽ ഇന്ത്യ വിട്ടു. 

സ്വന്തം രാജ്യം സ്ഥാപിച്ച് അനുയായികൾക്കൊപ്പം കഴിയുന്നു എന്നായിരുന്നു നിത്യാനന്ദ പിന്നീട് വെളിപ്പെടുത്തിയത്. ഇക്വഡോറിനുസമീപം ഒരു ദീപിലാണ് നിത്യാനന്ദയുടെ സ്വന്തം രാജ്യമായ കൈലാസം എന്നാണ് കരുതപ്പെടുന്നത്. പിന്നീട് പലതവണ ഓൺലൈൻ മുഖേന ആത്മീയപ്രഭാഷണങ്ങൾ നടത്തിയിരുന്നു. 

നിത്യാനന്ദ മരിച്ചെന്ന് 2022-ൽ അഭ്യൂഹം പ്രചരിച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന താൻ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നറിയിച്ച് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ, കഴിഞ്ഞകുറച്ചുകാലമായി വീഡിയോ പ്രഭാഷണങ്ങൾ പുറത്തുവരുന്നില്ലായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img