11:07pm 08 June 2026
NEWS
യാമിരിക്ക ഭയമേ സംവിധായകനുമായി കൈകോർക്കുന്ന നിത്യമേനോൻ...
08/06/2026  02:39 PM IST
Cinema desk
യാമിരിക്ക ഭയമേ സംവിധായകനുമായി കൈകോർക്കുന്ന നിത്യമേനോൻ...

 

തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടിമാരിൽ ഒരാളായ നിത്യ മേനോൻ നായകിയായി അഭിനയിച്ച് അവസാനമായി പുറത്തുവന്ന തമിഴ് ചിത്രം 'ഇഡലി കടൈ'യാണ്. ധനുഷ് നായകനായി അഭിനയിച്ച്, സംവിധാനം ചെയ്ത ഈ ചിത്രം പ്രതീക്ഷിച്ചത്ര ആരാധക ശ്രദ്ധ നേടുകയുണ്ടായില്ല. ഈ സിനിമയുടെ റിലീസിനു ശേഷം നല്ല ഒരു കഥക്കായി കാത്തിരുന്ന നിത്യ മേനോന് ഇപ്പോൾ നായകിക്ക് പ്രാധാന്യമുള്ള   ഒരു ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട് എന്നുള്ള വാർത്ത പുറത്തുവന്നിട്ടുണ്ട്.  തമിഴിൽ 'യാമിരിക്ക ഭയമേ', 'കാട്ടേരി', 'കവലൈ വേണ്ടാം' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത  ടികെ എഴുതി, സംവിധാനം ചെയ്യാനിരിക്കുന്ന ഒരു വ്യത്യസ്തമായ കഥയിലാണ് നിത്യ മേനോൻ അടുത്ത് അഭിനയിക്കാനിരിക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിനായി ഒരു ചെറിയ തുക മാത്രം അഡ്വാൻസ് വാങ്ങിയിരിക്കുന്ന നിത്യാമേനോൻ, മീതിയുള്ള തന്റെ  പ്രതിഫലം ഈ ചിത്രത്തിൻ്റെ റിലീസിനെ ശേഷം  വരുന്ന ലാഭത്തിൽ നിന്ന് തനിക്ക് തന്നാൽ മതി എന്നും  പറഞ്ഞിട്ടുണ്ടത്രെ!  ഈ വിവരം കോളിവുഡിലുള്ള പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട് എന്നുള്ള വാർത്തയുമുണ്ട്. നിത്യ മേനോൻ ഇങ്ങിനെയൊരു തീരുമാനം എടുക്കാൻ കാരണം ടികെ ചിത്രമാകാൻ പോകുന്ന കഥയുടെ മേലുള്ള വിശ്വാസം കൊണ്ടാണത്രേ!

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img