07:58am 12 November 2026
NEWS
നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡിന് ദേശീയ സിഎസ്ആര്‍ പുരസ്‌കാരം
19/11/2025  03:38 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡിന് ദേശീയ സിഎസ്ആര്‍ പുരസ്‌കാരം
HIGHLIGHTS

ഡല്‍ഹിയില്‍ നടന്ന  റോട്ടറി ഇന്ത്യ സിഎസ്ആര്‍  നാഷണല്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ നിറ്റാ ജലാറ്റിന്‍ സിഎസ്ആര്‍ മാനേജര്‍ എബി നെല്‍സണ്‍ റോട്ടറി ഇന്ത്യ ഭാരവാഹികള്‍ക്കൊപ്പം.

 

കൊച്ചി: നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡിന് (എന്‍.ജി.ഐ.എല്‍) റോട്ടറി ഇന്ത്യ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ദേശീയ സിഎസ്ആര്‍ (കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി) പുരസ്‌കാരം ലഭിച്ചു.

'വാട്ടര്‍, സാനിറ്റേഷന്‍ ആന്‍ഡ് ഹൈജീന്‍ - ലാര്‍ജ് എന്റര്‍പ്രൈസ്' വിഭാഗത്തിലാണ് കമ്പനി ഈ നേട്ടം കരസ്ഥമാക്കിയത്. ഇന്ത്യയില്‍ നിന്നുള്ള 563 കമ്പനികളില്‍ നിന്നാണ് നിറ്റാ ജലാറ്റിനെ തിരഞ്ഞെടുത്തത്. കമ്പനി നടപ്പിലാക്കിയ വിവിധ കുടിവെള്ള പദ്ധതികള്‍, കാര്‍ഷിക മേഖലയ്ക്ക് സഹായകമായ പ്രോജക്റ്റുകള്‍, മെന്‍സ്ട്രുവല്‍ കപ്പുകളുടെ വിതരണം, മറ്റ് ഹരിത പദ്ധതികള്‍ (ഗ്രീന്‍ പ്രോജക്റ്റുകള്‍) എന്നിവ അവാര്‍ഡ് നിര്‍ണ്ണയത്തില്‍ പരിഗണിച്ചു.

ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കമ്പനിയുടെ സിഎസ്ആര്‍ മാനേജര്‍ എബി നെല്‍സണ്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

ഈ വര്‍ഷം റോട്ടറി ഇന്ത്യയുടെ സൗത്ത് റീജിയന്‍ സിഎസ്ആര്‍ അവാര്‍ഡും നിറ്റാ ജലാറ്റിന്‍ നേടിയിരുന്നു. കൂടാതെ, കേരളാ മാനേജ്മെന്റ് അസോസിയേഷന്റെ (കെ.എം.എ) എന്‍വയോണ്‍മെന്റ് വിഭാഗത്തിലുള്ള സിഎസ്ആര്‍ അവാര്‍ഡും കമ്പനിക്ക് ലഭിച്ചിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img