05:17pm 22 October 2026
NEWS
ഗോഡ്സയെ പ്രകീർത്തിച്ച് കമന്റിട്ട എൻഐടി പ്രൊഫസർക്ക് സ്ഥാനക്കയറ്റം

26/02/2025  09:34 AM IST
nila
ഗോഡ്സയെ പ്രകീർത്തിച്ച് കമന്റിട്ട എൻഐടി പ്രൊഫസർക്ക് സ്ഥാനക്കയറ്റം

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തിൽ ഗോഡ്സയെ പ്രകീർത്തിച്ച് കമന്റിട്ട എൻഐടി പ്രൊഫസർക്ക് സ്ഥാനക്കയറ്റം. കോഴിക്കോട് എൻഐടിയിലെ പ്രൊഫസർ  ഷൈജ ആണ്ടവനാണ് ഡീനായി പ്രമോഷൻ നൽകിയിരിക്കുന്നത്. 2025 ഏപ്രിൽ ഏഴാംതീയതി മുതൽ ഷൈജ ആണ്ടവൻ പ്ലാനിങ് ആൻഡ് ഡവലപ്മെൻറ് ഡീൻ ആയി ചുമതലയേൽക്കും.

2004ലാണ് ഷൈജ ഗോഡ്സെയെ പ്രകീർത്തിച്ച് കമന്റിട്ടത്. രക്തസാക്ഷിദിനത്തിൽ കൃഷ്ണരാജ് എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽനിന്ന് പോസ്റ്റ് ചെയ്ത ഗോഡ്സെയുടെ ചിത്രത്തിനു താഴെയായിരുന്നു കമന്റ്. ഗോഡ്സെയെ പ്രകീർത്തിച്ചതിൽ ഉറച്ചുനിന്ന അധ്യാപിക പ്രതിഷേധം ശക്തമായപ്പോൾ കമന്റ് പിൻവലിക്കുകയായിരുന്നു. കലാപ ആഹ്വാനത്തിന് ഇവർക്കെതിരെ കേസെടുത്തിരുന്നു. കേസിൽ ഷൈജയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ചോദ്യം ചെയ്തു വിട്ടയക്കുകയായിരുന്നു. 

പ്രൊഫസർ പ്രിയാചന്ദ്രന്റെ ഡീൻ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ഷൈജ ആണ്ടവനെ ഡീനായി നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങിയത്. രണ്ട് വർഷത്തേക്കാണ് നിയമനം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img