12:20pm 13 November 2026
NEWS
നിഷാന്ത്, റിയാസ്, സിറാജുദീൻ എന്നിവര്‍ക്ക് 15 വര്‍ഷം തടവുശിക്ഷ
19/09/2025  03:07 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
നിഷാന്ത്, റിയാസ്, സിറാജുദീൻ എന്നിവര്‍ക്ക് 15 വര്‍ഷം തടവുശിക്ഷ

2023  ഫെബ്രുവരി മാസം ഇരുപത്തിയൊന്നാം തീയ്യതി വൈകുന്നേരം  4 മണിക്ക് മഞ്ചേരി   തുറയ്ക്കൽ ബൈപ്പാസിലുള്ള ബ്ലൂ ഡാർട്ട് കൊറിയർ സർവ്വിസ് വഴി ആന്റമാൻ നിക്കോബാർ ദ്വീപിൽ നിന്നും പാഴ്സൽ ആയി മഞ്ചേരിയിലേക്ക് എത്തിച്ച് മഞ്ചേരി ഭാഗത്ത് വിൽപ്പന നടത്തുന്നതിനായി ബ്ലൂ ഡാർട്ട് കൊറിയർ സർവീസിൽ നിന്നും അരക്കിലോഗ്രാം വരുന്ന മാരക മയക്കുമരുന്നായ സിന്തറ്റിക് ഡ്രഗ് മെത്താംഫിറ്റമിൻ ഏറ്റുവാങ്ങി കാറിൽ കയറുന്നതിനിടയിൽ  എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖും പാർട്ടിയും പിടികൂടി കേസ് എടുത്ത് മഞ്ചേരി എക്സൈസ് റെയിഞ്ച് ഓഫീസിൽ റെജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കടത്തു കേസിലെ ഒന്നാം പ്രതി ഏറനാട് താലൂക്കിൽ പാണക്കാട് വില്ലേജിൽ പഴങ്കര കുഴിയിൽ വീട്ടിൽ ചന്തു മകൻ  നിഷാന്ത്. 25 വയസ്സ്, രണ്ടാം പ്രതി ഏറനാട് താലുക്കിൽ മലപ്പുറം അംശം ഡൗൺ ഹിൽ ദേശത്ത് പുതുശ്ശേരി വീട്ടിൽ അബ്ദുൾ അസീസ് മകൻ റിയാസ് 33 വയസ്സ്, മൂന്നാം പ്രതി ഏറനാട് താലൂക്കിൽ പാണക്കാട് വില്ലേജിൽ പട്ടർക്കടവ് ദേശം മൂന്നു ക്കാരൻ വീട്ടിൽ മുസ്തഫ മകൻ സിറാജുദീൻ 30 വയസ്സ് എന്നീ മൂന്നു പ്രതികളെ 1985 ലെ NDPS Act  u/s 22(c) and 29  വകുപ്പു പ്രകാരം കുറ്റക്കാരെന്നു കണ്ടെത്തി ബഹു: മഞ്ചേരി എൻ.ഡി.പി.എസ് സ്പെഷ്യൽ കോടതി ജഡ്ജ് ടി.ജി.  വർഗ്ഗീസ് പതിനഞ്ചു വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴ അടക്കുന്നതിനും ഇന്ന് 18.9.2025 തിയ്യതി വ്യാഴം ശിക്ഷവിധിച്ചു....പ്രതികൾ പിഴ അടവാക്കാത്ത പക്ഷം പതിനഞ്ച് വർഷത്തിനു പുറമെ ഒരു വർഷംകൂടി കഠിന തടവ് ശിക്ഷ അനുഭവിക്കേണ്ടതാണെന്ന് കോടതി ഉത്തരവായി. മലപ്പുറം എക്സൈസ് ഇന്റലിജൻസ് വിഭാഗം ഇൻസ്പെക്ടർ ആയിരുന്ന മുഹമ്മദ് ഷഫീഖ്. പി.കെ യാണ് പ്രതികളെ തൊണ്ടി സഹിതം പിടികൂടി അറസ്റ്റ് ചെയ്ത് കേസ് എടുത്തത്...കാളികാവ് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന ടി. ഷിജുമോന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പഴുതടച്ച എൻഫോഴ്സ്മെന്റ് പ്രവർത്തനത്തിന്റെ ഫലമായാണ് കേസ് കണ്ടുപിടിച്ചത്.... ഒന്നാം പ്രതി നിഷാന്തിന്റെ പേരിലാണ് ആന്റമാനിൽ നിന്നും കൊറിയർ പാഴ്സൽ എത്തിയത്... കിസാൻ ജാo  അടക്കം ചെയ്ത ഗ്ലാസ് ജാറിലും പീനട്ട് ബട്ടർ അടക്കം ചെയ്ത ഗ്ലാസ് ജാറിലും ഒളിപ്പിച്ച് വെച്ച് ആന്റമാനിൽ നിന്നും പ്രതികളുടെ സുഹ്യത്തായ നാലാം പ്രതി മുഹമ്മദ് സാബിദ് ആണ് രാജേന്ദ്രൻ എന്ന വ്യാജ മേൽ വിലാസത്തിൽ ഒന്നാം പ്രതി നിഷാന്തിന്റെ പേരിൽ ബ്ലൂഡാർട്ട് കൊറിയർ വഴി മയക്കുമരുന്ന് അയച്ചത്... പ്രതികൾ കാറിൽ വന്ന് ആസൂത്രിതമായി മയക്കുമരുന്ന് പാർസൽ മഞ്ചേരി തുറയ്ക്കൽ ഭാഗത്തുള്ള ബ്ലൂ ഡാർട്ട് കൊറിയർ സർവ്വീസിൽ നിന്നും വാങ്ങി കാറിൽ തിരിച്ചു പോകാൻ ഒരുങ്ങുമ്പോഴാണ് തൊണ്ടിസഹിതം എക്സൈസ് പിടിയിലായത്.. നാലാം പ്രതിയെ അറസ്റ്റ് ചെയ്യുവാൻ കഴിഞ്ഞിട്ടില്ല..  നാലാം പ്രതി  മുഹമ്മദ് സാബിത് ഇപ്പോഴും ഒളിവിൽ കഴിയുകയാണ്..                


എക്സൈസ് ക്രൈം ബ്രാബ് സർക്കിൾ ഇൻസ്പെക്ടർ . ആർ.എൻ. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം ആന്റമാൻ നിക്കോബാർ ദ്വീപുകളിൽ നേരിൽ ചെന്ന് കേസന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്....

പ്രോസിക്യൂഷനു വേണ്ടി NDPS കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കറ്റ് സുരേഷ്.പി. ഹാജരായി...


ഈ കേസിൽ പ്രോസിക്യൂഷൻ ഭാഗം തെളിവിലേക്കായി 52 രേഖകൾ ബഹു: കോടതി മുമ്പാകെ മാർക്ക് ചെയ്യുകയും 22 സാക്ഷികളെ ബഹു:കോടതി മുമ്പാകെ വിസ്തരിക്കുകയും ചെയ്തു.....

പ്രതികളെ മൂന്നു പേരെയും ഇന്നു വൈകുന്നേരത്തോടെ തവനൂർ സെൻട്രൽ ജയിലിലേക്ക് ശിക്ഷ അനുഭവിക്കുന്നതിനായി മഞ്ചേരി എക്സൈസ് പാർട്ടിയുടെ എസ്കോർട്ടിൽ അയച്ചു..

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img