NEWS
നൈസാർ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
30/07/2025 06:23 PM IST
nila

ഐഎസ്ആർഒയും നാസയും ചേർന്നുള്ള സംയുക്ത ഉപഗ്രഹ ദൗത്യത്തിന്റെ വിക്ഷേപണം വിജയകരം. ഇന്നു വൈകിട്ട് 5.40ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നായിരുന്നു നൈസാർ ഉപഗ്രഹത്തിന്റെ വിക്ഷേപണം. ജിഎസ്എൽവി–എഫ് 16 റോക്കറ്റ് ഉപയോഗിച്ചാണ് നൈസാർ ഉപഗ്രഹം വിക്ഷേപിച്ചത്.
27 മണിക്കൂർ കൗണ്ട് ഡൗൺ ഇന്നലെ ഉച്ചയ്ക്കു 2.10ന് ആരംഭിച്ചിരുന്നു. പ്രകൃതിദുരന്തങ്ങൾ കൃത്യമായി പ്രവചിക്കുന്നതിൽ നിർണായകമാണ് പുതിയ ദൗത്യം. വിക്ഷേപണത്തിനു മുന്നോടിയായി, ഐഎസ്ആർഒ ചെയർമാൻ ഡോ.വി.നാരായണൻ ഉപഗ്രഹത്തിന്റെയും വിക്ഷേപണ വാഹനത്തിന്റെയും ചെറു പതിപ്പുകളുമായി തിരുപ്പതിയിൽ ദർശനം നടത്തിയിരുന്നു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











