ടാക്സ് അമ്മാ എന്ന സൊല്ലപ്പോരത് ?

ആം ആദ്മി പാര്‍ട്ടിയുടെ തേരോട്ടം തടയാൻ എന്തും ചെയ്തേപറ്റൂ എന്ന നിലപാടിലാണ് ബി.ജെ.പി. കേന്ദ്രനേതൃത്വം
ന്യൂഡെൽഹി : രാജ്യം ഉറ്റുനോക്കുന്നത് ആ മുഖത്തേയ്ക്കാണ്. അത് മറ്റാരുടേതുമല്ല. നമ്മുടെ ധനമന്ത്രി നിര്‍മ്മലാസീതാരാമന്റേതാണ്. ഫെബ്രുവരി ഒന്നിന് രാജ്യത്തിന്റെ പൊതുബജറ്റ് അവതരിപ്പിക്കാൻ നിര്‍മ്മാലാസീതാരാമൻ എത്തുമ്പോൾ എല്ലാവര്‍ക്കും അറിയേണ്ടത് നികുതിഘടനയിൽ എന്ത് മാറ്റം വരും എന്നതാണ്. എല്ലാക്കൊല്ലവും നികുതി പരിഷ്കരണത്തിൽ സമഗ്രമായ നടപടികളുണ്ടാകും എന്നാണ് കേൾക്കാറ്. എന്നാൽ ഒന്നും പ്രതീക്ഷയ്ക്കൊത്ത് ഉയരാറില്ല. ഈ സാഹചര്യത്തിൽ നിര്‍മ്മലാസീതാരാമൻ വിവിധ കോണുകളിൽ നിന്നും വിമര്‍ശനങ്ങൾ കേൾക്കേണ്ടി വരുന്നതും പതിവാണ്.
എന്നാൽ ഇക്കുറി ഡെൽഹി തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ചില സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. ആം ആദ്മി പാര്‍ട്ടിയുടെ തേരോട്ടം തടയാൻ എന്തും ചെയ്തേപറ്റൂ എന്ന നിലപാടിലാണ് ബി.ജെ.പി. കേന്ദ്രനേതൃത്വം. ഈ സാഹചര്യത്തിൽ സാധാരണക്കാര്‍ക്ക് ഉപകാരപ്പെടുംവിധം ടാക്സ് സ്ലാബ് പൊളിച്ചെഴുതപ്പെടും എന്നാണ് പൊതുവേ പറയപ്പെടുന്നത്. എന്നാൽ എല്ലാത്തവണത്തേയും പോലെ ഇക്കുറിയും നിരാശപ്പെടേണ്ടി വരും എന്നാണ് ബി.ജെ.പി. വിരുദ്ധചേരിയുടെ നിലപാട്. നിര്‍മ്മലാസീതാരാമനെ ടാക്സ് അമ്മാ എന്നാണ് തമിഴ്നാട്ടുകാര്‍ പരിഹാസരൂപേണ വിളിക്കുന്നത്. ഇക്കുറി യെതാച്ച് തന്തിടുമോ ഇല്ലേ എമാത്തിടുമോ (ഇത്തവണ എന്തെങ്കിലും തരുമോ അതോ പറ്റിക്കുമോ ?) എന്നതാണ് തമിഴ് സോഷ്യൽ മീഡിയ പേജുകളിൽ നിറയുന്ന ചോദ്യം.
Photo Courtesy - Google











