11:34am 13 November 2026
NEWS
രാജഗിരി സൗത്ത് ഇന്ത്യൻ ഫുട്ബോൾ ടൂർണമെന്റിൽ നിർമ്മല കോളേജ് ജേതാക്കളായി
30/01/2026  05:01 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
രാജഗിരി സൗത്ത് ഇന്ത്യൻ ഫുട്ബോൾ ടൂർണമെന്റിൽ നിർമ്മല കോളേജ് ജേതാക്കളായി

കളമശ്ശേരി:രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്ൽ നടന്ന ഒന്നാമത് രാജഗിരി സൗത്ത് ഇന്ത്യൻ ഫുട്ബോൾ ടൂർണമെന്റിൽ നിർമ്മല കോളേജ് ജേതാക്കളായി വാശിയേറിയ ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് എംജി കോളേജ് തിരുവനന്തപുരത്തെ  പരാജയപ്പെടുത്തിയാണ് നിർമല കോളേജ്  ജേതാക്കളായത്.ബെസ്റ്റ് മിഡ്ഫീൽഡർ ആയി  നിർമ്മല കോളേജിലെ സച്ചിൻ ടോപ് സ്കോർ ദേവാങ്ക നിർമല കോളേജ് മൂവാറ്റുപുഴ  ബെസ്റ്റ് ഡിഫൻഡറായി രഞ്ജിത്ത് എംജി കോളേജ് തിരുവനന്തപുരം ബെസ്റ്റ് ഗോൾ കീപ്പർ അക്‌മൽ നിർമല കോളേജ് മൂവാറ്റുപുഴ എന്നിവരെ തിരഞ്ഞെടുത്തു.വിജയികൾക്കുള്ള സമ്മാനദാനം കോളേജ് പ്രിൻസിപ്പൽ റവറന്റ് ഡോക്ടർ സാജു എം ഡി നിർവഹിച്ചു.കോളേജ് അഡ്മിനിസ്ട്രേറ്റർ ഡോക്ടർ റെന്റിൽ  മാത്യു  ആശംസകൾ  അർപ്പിച്ചു ക്യാഷ് അവാർഡ് റവ ഡോക്ടർ സാജു എം ഡി പ്രിൻസിപ്പൽ രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് നിർവഹിച്ചു കായിക വിഭാഗംമേധാവി ഡോക്ടർ സന്തോഷ് ജെ നന്ദി പ്രകാശിപ്പിച്ചു. മൂന്നുദിവസം നീണ്ടുനിന്ന ടൂർണമെന്റിൽ തമിഴ്നാട്ടിൽ നിന്ന് രണ്ട് ടീമും കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഒരു ടീമും,കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഒരു ടീമും, എംജി യൂണിവേഴ്സിറ്റിയിൽ നിന്ന് മൂന്ന് ടീമും പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img