
നിലവിൽ കൊച്ചിയിൽ നിന്നും നിപ്പ ഫ്രീ സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് മാത്രമെ കരിപ്പൂരിൽ നിന്നും കയറ്റുമതിക്ക് അനുമതി നൽകുന്നുള്ളു.
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിപ്പയുടെ പശ്ചത്തലത്തിൽ ആരോഗ്യ വകുപ്പ് ഏർപെടുത്തിയ പഴം ,പച്ചക്കറി കയറ്റുമതിക്കുള്ള നിയന്ത്രണം ഇപ്പോഴും തുടരുന്നു. കരിപ്പൂരിൽ നിന്നും കയറ്റുമതിക്ക് അനുമതി നൽകുന്നത് കൊച്ചിയിൽ നിന്നുള്ള നിപ്പ ഫ്രീ സർട്ടിഫിക്കറ്റ് ഹാജറാക്കുന്നവർക്ക് മാത്രമാണ്. നിപ്പയുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണങ്ങൾ മാസം ഒന്ന് കഴിഞ്ഞിട്ടും എല്ലായിടത്തും മാറിയെങ്കിലും കരിപ്പൂരിലെ കാർഗോ സർവ്വീസിൽ സ്ഥിതി ഇപ്പോഴും തുടരുകയാണ്.
കഴിഞ്ഞ മാസമായിരുന്നു കോഴിക്കോട് നിപ്പ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ സ്ഥിരീകരിച്ചതോടെ നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള കയറ്റുമതിക്ക് നിപ്പ ഫ്രീ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. പിന്നീട് ഉത്തരവ് കണ്ണൂർ വിമാനത്താവളത്തിനുമായി ഇറക്കി. നിലവിൽ കൊച്ചിയിൽ നിന്നും നിപ്പ ഫ്രീ സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് മാത്രമെ കരിപ്പൂരിൽ നിന്നും കയറ്റുമതിക്ക് അനുമതി നൽകുന്നുള്ളു.
ഇതേ തുടർന്ന്, പലരും കരിപ്പൂരിന് പകരം മറ്റ് വിമാനത്താവളങ്ങളാണ് കാർഗോ അയക്കാൻ ആശ്രയിക്കുന്നത്. ആരോഗ്യ വകുപ്പ് നിയന്ത്രണങ്ങൾ ഏർപെടുത്തിയിട്ടില്ലെന്നാണ് ആരോഗ്യ മന്ത്രിയുടെ വാദം. എന്നാൽ ആരോഗ്യ സെക്രട്ടറിയുടെ ഉത്തരവ് മറയാക്കിയാണ് കരിപ്പൂരിൽ നിന്നും പഴം , പച്ചക്കറി കയറ്റുമതിക്ക് നിപ്പ ഫ്രീ സർട്ടിഫിക്കറ്റ് ചോദിക്കുന്നത്.
Photo Courtesy - google















