04:12am 11 November 2026
NEWS
സംസ്ഥാനത്ത് പോക്സോ കേസിൽ പ്രതികളായ ഒമ്പത് അധ്യാപകരെ പിരിച്ചുവിട്ടു
26/05/2025  02:10 PM IST
nila
സംസ്ഥാനത്ത് പോക്സോ കേസിൽ പ്രതികളായ ഒമ്പത് അധ്യാപകരെ പിരിച്ചുവിട്ടു

കേരളത്തിൽ പോക്സോ കേസിൽ പ്രതികളായ ഒമ്പത് അധ്യാപകരെ പിരിച്ചുവിട്ടു. നമ്മുടെ മക്കളെ ഉപദ്രവിക്കാൻ അനുവദിക്കില്ലെന്നും പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കുട്ടികളുടെ നിലപാരം ഉയർത്തുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

'സർക്കാരിന്റെ മുഖം ജനങ്ങൾ നോക്കി കാണുന്നത് പൊലീസിലൂടെയാണ്. പൊലീസിനോട് ഇണങ്ങിയും പിണങ്ങിയും രാഷ്ട്രീയ പ്രവർത്തനം നടത്തിയ വ്യക്തിയാണ് ഞാൻ. പൊലീസ് സംവിധാനം ഒരു ഗവൺമെന്റിന്റെ മുഖമുദ്ര‌യാണ്. ചില സംഭവങ്ങൾ ഒഴിച്ചുനിർത്തിയാൽ പൊലീസിന്റെ പ്രവർത്തനം മികച്ചതാണ്. കുട്ടികളുടെ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഗുണമേന്മയുള്ള വിദ്യാഭ്യാസമാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. പോക്‌സോ കേസിൽ പ്രതികളായ ഒമ്പത് അദ്ധ്യാപകരെ പിരിച്ചുവിട്ടു. നമ്മളുടെ മക്കളെ ഉപദ്രവിക്കാൻ അനുവദിക്കില്ല. വിദ്യാഭ്യാസ വകുപ്പ് മക്കൾക്ക് ഒപ്പമുണ്ട്. പൊലീസ് കൂടെയുണ്ടാകണം. നവകേരളത്തെ പുതിയ ഉയരത്തിലേക്ക് നയിക്കാൻ പൊതുജനവും സർക്കാരിനൊപ്പം കെെകോർത്തു. കേരളത്തിന്റെ കുതിപ്പ് ലോകം വരെ എത്തി. ആഗോള വിനോദ സഞ്ചാര കേന്ദ്രമായി കേരളം മാറി '-ശിവൻകുട്ടി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img