NEWS
തമിഴ്നാട്ടിൽ ദീപാവലി ആഘോഷങ്ങൾക്കിടെ ഒൻപത് കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തു .
09/11/2026 03:45 PM IST
ചെറുകര സണ്ണിലൂക്കോസ്

തമിഴ്നാട്ടിൽ ദീപാവലി ആഘോഷങ്ങൾക്കിടെ രാത്രിയിൽ നടന്ന വിവിധ അക്രമ സംഭവങ്ങളിൽ ഒൻപത് കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തു .
തേനിയിൽ റോഡ് തടഞ്ഞ് ദീപാവലി റീൽസ് ചിത്രീകരണം നടത്തിയത് ചോദ്യം ചെയ്ത പൊലീസുകാരനെ തല്ലിക്കൊന്നു. ഇതുകൂടാതെ തിരുച്ചിറപ്പള്ളിയിൽ മൂന്നും ശിവഗംഗയിൽ രണ്ടും ചെന്നൈ, പെരമ്പല്ലൂർ, കടലൂർ, തേനി എന്നിവിടങ്ങളിൽ ഒന്നുവീതവും കൊലപാതകങ്ങളാണ് നടന്നത്. കടലൂരിലും ശിവഗംഗയിലും ഗുണ്ടാനേതാക്കളാണ് കൊല്ലപ്പെട്ടത്. തിരുച്ചിറപ്പള്ളിയിൽ രണ്ട് പ്രായപൂർത്തിയാകാത്തവരും ചെന്നൈയിൽ ഒരു യുവാവും വെട്ടേറ്റ് മരിച്ചു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










