
ഇന്നലെ രാത്രി 10 മണിയോടെ ദിന്‍ഡോരി ടൗണിലെ ശിവാജി നഗര്‍ പ്രദേശത്താണ് അപകടമുണ്ടായത്.
സുനില്‍ ദത്തു ദര്‍ഗുഡെ (32), ഭാര്യ രേഷ്മ, ആശാ അനില്‍ ദര്‍ഗുഡെ (32) എന്നിവരും കുടുംബത്തിലെ ആറ് കുട്ടികളുമാണ് മരിച്ചത്. കൊല്ലപ്പെട്ട കുട്ടികളില്‍ ഏഴ് മുതല്‍ 14 വയസ്സ് വരെ പ്രായമുള്ള അഞ്ച് പെണ്‍കുട്ടികളും 11 വയസ്സുള്ള ഒരു ആണ്‍കുട്ടിയും ഉള്‍പ്പെടുന്നു.
പ്രദേശത്തെ ഒരു കല്യാണമണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. മണ്ഡപത്തിന് സമീപമുള്ള കിണറ്റിലേക്കാണ് കാര്‍ മറിഞ്ഞതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വിവരമറിഞ്ഞ ഉടന്‍ തന്നെ പ്രാദേശിക പൊലീസും അത്യാഹിത വിഭാഗവും സ്ഥലത്തെത്തി. അര്‍ദ്ധരാത്രിയോടെ രണ്ട് ക്രെയിനുകളുടെയും നീന്തല്‍ വിദഗ്ധരുടെയും സഹായത്തോടെയാണ് കാറും അതിനുള്ളിലുണ്ടായിരുന്നവരെയും പുറത്തെടുത്തത്. ദിന്‍ഡോരി താലൂക്കിലെ ഇന്‍ഡോര്‍ ഗ്രാമത്തിലുള്ള ദര്‍ഗുഡെ കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍പ്പെട്ടതെന്ന് തിരിച്ചറിഞ്ഞു.
മൃതദേഹങ്ങള്‍ ദിന്‍ഡോരിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
Photo Courtesy - Google











