12:31pm 13 November 2026
NEWS
നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം തന്നെ നടപ്പാക്കുമെന്ന് കെ എ പോൾ
22/08/2025  03:19 PM IST
nila
നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം തന്നെ നടപ്പാക്കുമെന്ന് കെ എ പോൾ

യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം തന്നെ നടപ്പാക്കുമെന്ന് ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകൻ കെ എ പോൾ സുപ്രീം കോടതിയിൽ വ്യക്തമാക്കി. മാധ്യമങ്ങളെ മൂന്ന് ദിവസത്തേക്ക് വിലക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചപ്പോൾ ആണ് പോൾ ഇക്കാര്യം പറഞ്ഞത്. ഓഗസ്റ്റ് 24നോ 25നോ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുമെന്നാണ് പോൾ പറയുന്നത്.  

മാധ്യമങ്ങളെ മൂന്ന് ദിവസത്തേക്ക് വിലക്കണമെന്നും മോചന ശ്രമത്തിൽ നിന്ന് ഇടപെടുന്നതിൽ നിന്ന് കാന്തപുരത്തെയും അഡ്വ. സുഭാഷ് ചന്ദ്രനെയും വിലക്കണമെന്നു‍മാണ് പോളിന്റെ ആവശ്യം. ഇത് നിമിഷപ്രിയയുടെ തന്നെ ആവശ്യമാണെന്നും പോൾ കോടതിയിൽ പറഞ്ഞു. പോളിന്റെ ഹർജിയിൽ അറ്റോർണി ജനറലിന് സുപ്രിംകോടതി നോട്ടീസ് നൽകി. ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img