NEWS
നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച് ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാൻ ചർച്ച നടത്തി
19/02/2025 12:14 PM IST
nila

ടെഹ്റാൻ: മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി ഇറാൻ ഇടപെടുന്നു. നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി ഹൂതി നേതാവ് അബ്ദുൽ സലാമുമായി ചർച്ച നടത്തി. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറുമായി മസ്കറ്റിൽ കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് ഇറാൻ അധികൃതർ ഹൂതി വിമതരുമായി ചർച്ച നടത്തിയത്.
2017 ജൂലൈയിലാണ് യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ നിമിഷപ്രിയ അറസ്റ്റിലാകുന്നത്. 2020ലാണ് നിമിഷ പ്രിയക്ക് വധശിക്ഷ വിധിച്ചത്. നിമിഷപ്രിയ നൽകിയ അപ്പീലുകളെല്ലാം തള്ളിയിരുന്നു. ബ്ലഡ് മണിയുടെ രണ്ടാം ഘട്ടം നൽകുന്നത് തടസപ്പെട്ടതിന് പിന്നാലെയാണ് യെമൻ പ്രസിഡൻറ് വധശിക്ഷ ശരിവച്ചെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











