NEWS
നിലമ്പൂർ വിജയം: വോട്ടർമാർക്ക് നന്ദിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
23/06/2025 03:21 PM IST
ചെറുകര സണ്ണിലൂക്കോസ്

ടീം യുഡിഎഫി ൻ്റെ വിജയമാണ് നിലമ്പൂരിൽ നേടിയതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ.
കേരളത്തെ പ്രതിനിധാനം ചെയ്താണ് നിലമ്പൂരുകാർ വോട്ട് ചെയ്തത്.
ജനങ്ങൾ പിണറായി സർക്കാറിനെ മനസാക്ഷിയുടെ കോടതിയിൽ വിചാരണ ചെയ്തു.
കഴിഞ്ഞ തവണത്തേക്കാൾ അഞ്ചിരട്ടി വോട്ടിനാണ് ഉപതെരഞ്ഞെടുപ്പ് വിജയം.
യു ഡി എഫിൻ്റെ തിരിച്ച് വരവിനുള്ള ഇന്ധനമാണ് നിലമ്പൂർ നൽകിയിരിക്കുന്നത്.
അൻവറിൻ്റെ കാര്യങ്ങൾ ഇപ്പോൾ ചർച്ച ചെയ്യണ്ടതല്ലെന്നും, ഒറ്റക്ക് എടുക്കണ്ട തീരുമാനമല്ല അൻവറിൻ്റെ കാര്യമെന്നും, കൂടിയാലോചനകൾ നടക്കുന്നുണ്ടെന്നും സതീശൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഏത് കേഡർ പാർട്ടിയേയും തേൽപ്പിക്കാൻ കഴിയുമെന്ന് ഈ വിജയത്തോടെ തെളിയിച്ചിരിക്കുകയാണ്
അടുത്ത തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











