02:40am 04 November 2026
NEWS
നിലമ്പൂരിൽ യുഡിഎഫിന് നിരുപാധിക പിന്തുണ; വി ഡി സതീശനോട് മാപ്പ് പറഞ്ഞ് പി വി അൻവർ

13/01/2025  11:34 AM IST
nila
നിലമ്പൂരിൽ യുഡിഎഫിന് നിരുപാധിക പിന്തുണ; വി ഡി സതീശനോട് മാപ്പ് പറഞ്ഞ് പി വി അൻവർ

തിരുവനന്തപുരം: നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനില്ലെന്ന് നിയമസഭാം​ഗത്വം രാജിവെച്ച പി വി അൻവർ. താൻ രാജിവെച്ചതിനെ തുടർന്ന് നടക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അതേസമയം, ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കിയാൽ താൻ അം​ഗീകരിക്കില്ലെന്ന സൂചനയും അൻവർ നൽകി. മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കണമെന്നാണ് പി വി അൻവറിന്റെ നിർദ്ദേശം.

അതേസമയം, പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ താൻ നിയമസഭയിലുയർത്തിയ 150 കോടി രൂപയുടെ കോഴ ആരോപണം പി.ശശി നിർബന്ധം പിടിച്ചതുകൊണ്ടാണെന്നും പി വി അൻവർ വെളിപ്പെടുത്തി. സ്പീക്കറുടെ അറിവോടെയായിരുന്നു ആരോപണം ഉന്നയിച്ചതെന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു.  . അന്ന് നടന്ന സംഭവത്തിൽ വി.ഡി സതീശനുണ്ടായ മാനഹാനിക്ക് കേരളസമൂഹത്തോട് മാപ്പ് പറയുകയാണെന്നും അൻവർ പറഞ്ഞു. 

'ഞാൻ നിലമ്പൂരിൽ മത്സരിക്കുന്നില്ല. യു.ഡി.എഫ്. നിർത്തുന്ന കോൺഗ്രസ് സ്ഥാനാർഥിക്ക് മുഴുവൻ ശക്തിയും ഉപയോഗിച്ച് നിരുപാധികമായി പിന്തുണ നൽകും. പിണറായിസത്തിനെതിരായ അവസാനത്തെ ആണിയായി നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് മാറണം. സ്പീക്കർ രാജി സ്വീകരിച്ചാൽ ബംഗാളിൽ പോയി മമതയെ കണ്ട് അംഗത്വം സ്വീകരിച്ച ശേഷം തൃണമൂൽ കോൺഗ്രസിന്റെ പ്രവർത്തനവുമായി മുന്നോട്ടുപോവും. പിണറായിസത്തിന്റെ അവസാനം നിലമ്പൂർ നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിലായിരിക്കും', അൻവർ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img