10:30pm 09 November 2026
NEWS
നിലമ്പൂര്‍ പിണറായിയുടെ വാട്ടര്‍ലൂ , രമേശ് ചെന്നിത്തല ഇടതുമുന്നണി പരാജയം സമ്മതിച്ചു
16/06/2025  09:02 PM IST
സണ്ണി ലുക്കോസ്
നിലമ്പൂര്‍ പിണറായിയുടെ വാട്ടര്‍ലൂ  രമേശ് ചെന്നിത്തല ഇടതുമുന്നണി പരാജയം സമ്മതിച്ചു

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാട്ടര്‍ലൂ ആയിരിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇടതുമുന്നണി പരാജയം സമ്മതിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.നിലമ്പൂരില്‍ യു.ഡി.എഫ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രിയുടെ മൂന്ന് ദിവസത്തെ പര്യടനം ഇടതുപക്ഷത്തിന്റെ പരാജയ സൂചനയാണ് നല്‍കുന്നത്. സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചൊന്നും പറയാതെ വര്‍ഗീയ ധ്രുവീകരണത്തിനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. വര്‍ഗീയത പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തെ നിലമ്പൂര്‍ തോല്‍പ്പിക്കും.കോരിച്ചൊരിയുന്ന മഴയത്തും പ്രിയങ്കാഗാന്ധിയുടെ പ്രചരണത്തിന് അഭൂതപൂര്‍വ്വമായ ജനക്കൂട്ടമാണ് എത്തിയത്. ഇത് യു.ഡി.എഫിന് ചരിത്ര ഭൂരിപക്ഷം സനമ്മനിക്കും. 10 വര്‍ഷമായി കേരളത്തെ ഭരിച്ച് മുടിച്ച ഇടത് സര്‍ക്കാരിനെതിരായി ശക്തമായ ജനവികാരമാണുള്ളത്. അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. വിലക്കയറ്റം നിയന്ത്രിക്കാനോ, തൊഴിലില്ലായ്മ പരിഹരിക്കാനോ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. വന്യജീവി അക്രമണങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണപരാജയമാണ്. കേരളം ഭരണമാറ്റത്തിന് തയ്യാറെടുത്തിരിക്കുകയാണെന്നും അതിന്റെ തുടക്കമായിരിക്കും നിലമ്പൂരിലെന്നും ചെന്നിത്തല പറഞ്ഞു. മുന്‍ മന്ത്രി പന്തളം സുധാകരന്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ. ജയന്ത് എന്നിവർ ഒപ്പമുണ്ടായിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img