05:09am 11 November 2026
NEWS
സര്‍ക്കാരിനുള്ള മറുപടിയാണ് നിലമ്പൂരിലേത് മുഹമ്മദ് ഷിയാസ്
യുഡിഎഫ് വിജയത്തില്‍ ആഹ്ലാദ പ്രകടനം നടത്തി

23/06/2025  07:33 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സര്‍ക്കാരിനുള്ള മറുപടിയാണ് നിലമ്പൂരിലേത് മുഹമ്മദ് ഷിയാസ് യുഡിഎഫ് വിജയത്തില്‍  ആഹ്ലാദ പ്രകടനം നടത്തി

കൊച്ചി: നിലമ്പൂരിലെ യുഡിഎഫ് വിജയത്തില്‍ കോണ്‍ഗ്രസ് ആഹ്ലാദ പ്രകടനം നടത്തി. അധികാരത്തില്‍ അഭിരമിക്കുന്ന പിണറായി സര്‍ക്കാരിനുള്ള ജനങ്ങളുടെ മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് ഷിയാസ് പറഞ്ഞു. ശക്തമായ ഭരണവിരുദ്ധ വികാരമാണ് അലയടിച്ചത്. തുടര്‍ച്ചയായ ഉപതിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് ജനം മറുപടി നല്‍കുന്നുണ്ട്. മണ്ഡലത്തിലുടനീളം വര്‍ഗീയ പരാമര്‍ശം നടത്തിയ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗത്തെ ഒരുവഴിക്കാക്കിയെന്നും ഷിയാസ് പറഞ്ഞു. 

ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തിന് പിന്നില്‍ ഒറ്റക്കെട്ടായി അണിനിരന്ന യുഡിഎഫ് നേതൃത്വത്തെയും, നിലമ്പൂരിലെ ജനങ്ങളെയും അഭിനന്ദിക്കുന്നതായി ഷിയാസ് പറഞ്ഞു. 2026 തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ശക്തമായ തേരോട്ടമാകും നടക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഡിസിസി ഓഫീസില്‍ നിന്നാരംഭിച്ച വിജയാഹ്ലാദ പ്രകടനത്തിന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, നേതാക്കളായ ടി എം സക്കീർ ഹുസൈൻ,  എം ആർ അഭിലാഷ് , വിജു ചൂളക്കൻ, സുനില സിബി, ആൻ സെബാസ്റ്റ്യൻ, ജോസഫ് ആൻറണി,  അബ്ദുൽ ലത്തീഫ്, പി വി സജീവൻ,  വി കെ തങ്കരാജ് , സനൽ നടിയതറ, ഹെൻറി ഓസ്റ്റിൻ, ആൽബർട്ട് അമ്പലത്തിങ്കൽ,  കെ എം കൃഷ്ണലാൽ,  മുബാസ് ഓടക്കാലി, കെ  വി ജോൺസൻ, പി എം നജീബ്, ഷീജ പഠിപ്പുരക്കൽ, സീന ഗോകുലൻ, മിന്നാ വിവേര, ശാന്ത വിജയൻ, രജനി മണി, ഓ ഡി സേവിയർ, ആന്റണി, എം എ വഹാബ് തുടങ്ങിയവർ നേതൃത്വം നൽകി

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img