01:53am 29 October 2026
NEWS
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഎം - ബിജെപി ധാരണയെന്ന് വി ഡി സതീശൻ
10/06/2025  01:10 PM IST
nila
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഎം - ബിജെപി ധാരണയെന്ന് വി ഡി സതീശൻ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയുമായി ധാരണയുണ്ടെന്ന ആരോപണം ഉയർത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബിജെപി ദുർബല സ്ഥാനാർത്ഥിയെയാണ് നിർത്തിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നിലമ്പൂരിൽ യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും സതീശൻ പറഞ്ഞു. 

സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യബാന്ധവമുണ്ട്. ആദ്യം സ്ഥാനാർഥിയെ നിർത്തേണ്ടതില്ലെന്നായിരുന്നു ബിജെപി തീരുമാനം. ബിജെപിക്കെതിരെ അത് വലിയ വിഷയമായ സാഹചര്യത്തിലാണ് സ്ഥാനാർഥിയെ നിർത്താൻ തീരുമാനിച്ചത്. യുഡിഎഫ് വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്തുകയായിരുന്നു ലക്ഷ്യം. അതൊന്നും യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കില്ല. വൻ ഭൂരിപക്ഷത്തിൽ യുഡിഎഫ് നിലമ്പൂരിൽ വിജയിക്കും. ഈ സർക്കാരിനെ അധികാരത്തിൽ നിന്ന് താഴെയിറക്കണമെന്ന് ആ​ഗ്രഹിക്കുന്നവരാണ് യുഡിഎഫിന്റെ വോട്ട് ബാങ്ക്. എൽഡിഎഫിനെ ജയിപ്പിക്കാൻ അവർ കൂട്ടുനിൽക്കില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും നിലമ്പൂരിൽ ക്യാമ്പ് ചെയ്തിട്ട് കാര്യമില്ലെന്നും തുടർഭരണത്തിന്റെ ശോഭയിൽ നിൽക്കുമ്പോൾ തൃക്കാക്കരയിൽ ക്യാമ്പ് ചെയ്തിട്ട് കാര്യമുണ്ടായില്ല.- പ്രതിപക്ഷ നേതാവ് പറഞ്ഞു.

ജമാ അത്തെ ഇസ്ലാമിയും വെൽഫെയർ പാർട്ടിയും മതേതര പാർട്ടിയാണോ വർ​ഗീയ പാർട്ടിയാണോ എന്ന് മുഖ്യമന്ത്രിയോട് ചോദിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സിപിഎമ്മിനെ പിന്തുണയ്ക്കുമ്പോൾ മതേതര പാർട്ടിയും യുഡിഎഫിനെ പിന്തുണയ്ക്കുമ്പോൾ വർ​ഗീയ പാർട്ടിയാകുന്നതെങ്ങനെയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img