
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കവെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ലീഡ് ചെയ്യുന്നു. പോസ്റ്റൽ വോട്ടുകളും സർവീസ് വോട്ടുകളുമാണ് ആദ്യം എണ്ണുന്നത്. ഇന്നു രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ചുങ്കത്തറ മാർത്തോമ്മ ഹയർസെക്കൻഡറി സ്കൂളിലാണ് വോട്ടെണ്ണൽ. പതിനൊന്ന് മണിയോടെ അന്തിമഫലം അറിയാനാകും എന്നാണ് പ്രതീക്ഷ.
പോസ്റ്റൽ, സർവീസ് വോട്ടുകൾ കൂടി ചേർത്തുള്ള ഏറ്റവും പുതിയ പോളിങ് ശതമാനം 75.87 ആണ്.19 റൗണ്ടായാണ് വോട്ടെണ്ണുന്നത്. ഓരോ റൗണ്ടിലും 14 വീതം ബൂത്തുകളിലെ വോട്ടുകൾ എണ്ണും. മൊത്തം 263 പോളിങ് സ്റ്റേഷനുകൾ. ആദ്യഘട്ട ലീഡ് അരമണിക്കൂറിനുള്ളിൽത്തന്നെ അറിയാം. മറ്റു തടസ്സങ്ങളൊന്നുമില്ലെങ്കിൽ 11 മണിക്കുള്ളിൽ ഫലപ്രഖ്യാപനം നടക്കും.
എൽഡിഎഫിനായി എം.സ്വരാജ്, യുഡിഎഫിനായി ആര്യാടൻ ഷൗക്കത്ത്, എൻഡിഎയ്ക്കായി മോഹൻ ജോർജ്, സ്വതന്ത്രസ്ഥാനാർഥിയും മുൻ എംഎൽഎയുമായ പി.വി.അൻവർ എന്നിവരടക്കം 10 സ്ഥാനാർഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്











