01:51am 29 October 2026
NEWS
വഴിക്കടവിൽ കരുത്തനായി പി വി അൻവർ
23/06/2025  09:00 AM IST
nila
വഴിക്കടവിൽ കരുത്തനായി പി വി അൻവർ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മുന്നിലെത്താനായില്ലെങ്കിലും മെച്ചപ്പെട്ട പ്രകടനവുമായി പി വി അൻവർ. ആദ്യ റൗണ്ടിൽ അൻവർ 1588 വോട്ടുകളാണ് നേടിയത്. ബ്ജെപി സ്ഥാനാർത്ഥി മോ​ഹൻ ജോർജ്ജിന് 401 വോട്ടുകളും ലഭിച്ചു. അതേസമയം, എൽഡിഎഫ് - യുഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് നിലമ്പൂർ സാക്ഷ്യംവഹിക്കുന്നത് എന്നാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട്. 

യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ആദ്യ റൗണ്ടിൽ നേടിയത് 3614 വോട്ടുകളാണ്. എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് 3195 വോട്ടുമായി തൊട്ടുപിന്നിലുണ്ട്. 419 വോട്ടിന്റെ ലീഡാണ് ആര്യാടനുള്ളത്.

എൽഡിഎഫിനായി എം.സ്വരാജ്, യുഡിഎഫിനായി ആര്യാടൻ ഷൗക്കത്ത്, എൻഡിഎയ്ക്കായി മോഹൻ ജോർജ്, സ്വതന്ത്രസ്ഥാനാർഥിയും മുൻ എംഎൽഎയുമായ പി.വി.അൻവർ എന്നിവരടക്കം 10 സ്ഥാനാർഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഗുജറാത്തിലെ കാഡി,വിസാദർ, പഞ്ചാബിലെ ലുധിയാന, പശ്ചിമ ബംഗാളിലെ കാളിഗഞ്ജ് എന്നീ നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലവും ഇന്നറിയാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img