
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മുന്നിലെത്താനായില്ലെങ്കിലും മെച്ചപ്പെട്ട പ്രകടനവുമായി പി വി അൻവർ. ആദ്യ റൗണ്ടിൽ അൻവർ 1588 വോട്ടുകളാണ് നേടിയത്. ബ്ജെപി സ്ഥാനാർത്ഥി മോഹൻ ജോർജ്ജിന് 401 വോട്ടുകളും ലഭിച്ചു. അതേസമയം, എൽഡിഎഫ് - യുഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് നിലമ്പൂർ സാക്ഷ്യംവഹിക്കുന്നത് എന്നാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട്.
യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ആദ്യ റൗണ്ടിൽ നേടിയത് 3614 വോട്ടുകളാണ്. എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് 3195 വോട്ടുമായി തൊട്ടുപിന്നിലുണ്ട്. 419 വോട്ടിന്റെ ലീഡാണ് ആര്യാടനുള്ളത്.
എൽഡിഎഫിനായി എം.സ്വരാജ്, യുഡിഎഫിനായി ആര്യാടൻ ഷൗക്കത്ത്, എൻഡിഎയ്ക്കായി മോഹൻ ജോർജ്, സ്വതന്ത്രസ്ഥാനാർഥിയും മുൻ എംഎൽഎയുമായ പി.വി.അൻവർ എന്നിവരടക്കം 10 സ്ഥാനാർഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഗുജറാത്തിലെ കാഡി,വിസാദർ, പഞ്ചാബിലെ ലുധിയാന, പശ്ചിമ ബംഗാളിലെ കാളിഗഞ്ജ് എന്നീ നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലവും ഇന്നറിയാം.











