06:48am 10 November 2026
NEWS
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയം ഇൻകാസ് -ഒ ഐ സി സി ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി ആഘോഷിച്ചു
26/06/2025  02:53 PM IST
nila
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയം ഇൻകാസ് -ഒ ഐ സി സി ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി ആഘോഷിച്ചു

ദോഹ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയം ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി കേക്ക് മുറിച്ച് ആഘോഷിച്ചു. ജനവിരുദ്ധ സർക്കാരിനെതിരെയുള്ള ജനകീയ വിധിയാണ് നിലമ്പൂരിൽ കണ്ടതെന്നും പിണറായി വിജയന്റെ ധാർഷ്ട്യത്തിനും അഹങ്കാരത്തിനുമേറ്റ തിരിച്ചടിയാണ് നിലമ്പൂരിലെ വോട്ടർമാർ നൽകിയിരിക്കുന്നതെന്നും ഗ്ലോബൽ കമ്മിറ്റി നേതാവ് കെ കെ ഉസ്മാൻ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. 
2026 ൽ നടക്കാൻ പോകുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വരാൻ പോകുന്നതിന്റെ കൗണ്ട്ഡൌൺ നിലമ്പൂരിൽ തുടങ്ങിക്കഴിഞ്ഞെന്നും കേരളത്തിലെ ഭരണസംവിധാനം മുഴുവൻ ഉപയോഗിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ പിആർ വർക്ക് ടീം വികസനത്തിന്റെ കാര്യത്തിൽ ഉണ്ടാക്കിയെടുത്ത കള്ളത്തരങ്ങൾ നിലമ്പൂരിലെ പ്രബുദ്ധരായ വോട്ടർമാർ തിരിച്ചറിഞ്ഞെന്നും ജില്ലാ മുഖ്യ രക്ഷാധികാരി അഷ്റഫ് വടകര  പറഞ്ഞു.നിലമ്പൂരിലെ വോട്ടർമാർക്ക് ജില്ലാ കമ്മിറ്റിയുടെ നന്ദിയും ഒത്തൊരുമയോടെ പ്രവർത്തിച്ച ടീം യുഡിഎഫിന് ജില്ലാ കമ്മിറ്റിയുടെ അഭിവാദ്യങ്ങളും അധ്യക്ഷ പ്രസംഗത്തിൽ ജില്ലാ പ്രസിഡണ്ട് വിപിൻ മേപ്പയൂർ നേർന്നു. ജില്ലാ സെക്രട്ടറി സൗബിൻ സ്വാഗതവും ട്രഷറഫ് ഹരീഷ് കുമാർ നന്ദിയും പറഞ്ഞു. വർക്കിംഗ് പ്രസിഡണ്ട് മാരായ ഗഫൂർ ബാലുശ്ശേരി, ബാബു നമ്പിയത്ത്, വൈസ് പ്രസിഡണ്ട് മാരായ ഷംസു വേളൂർ,സുരേഷ് ബാബു, സിദ്ദിഖ് സി ടി, ഹംസ വടകര,ഷാഹിദ് വി പി, സെക്രട്ടറി റഫീഖ് പാലൊളി,അഡ്വ: റിയാസ്, അഡ്വ:അനീഷ്, ഹാഫിൽ, സുബൈർ സി എച്ച്, വിനീഷ് അമരാവതി, മുജീബ് പേരാമ്പ്ര
 തുടങ്ങിയ നേതാക്കളും നിരവധി പ്രവർത്തകരും പങ്കെടുത്തു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img