11:59pm 03 September 2026
NEWS
എം സ്വരാജിന്റെ പഞ്ചായത്തിലും ആര്യാടൻ ഷൗക്കത്തിന് ലീഡ്
23/06/2025  11:15 AM IST
nila
എം സ്വരാജിന്റെ പഞ്ചായത്തിലും ആര്യാടൻ ഷൗക്കത്തിന് ലീഡ്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ യുഡിഎഫ് വിജയത്തോടടുക്കുന്നു. 11 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാക്കിയപ്പോൾ ആര്യാടൻ ഷൗക്കത്ത് 7587 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. എം.സ്വരാജിന്റെ സ്വന്തം പഞ്ചായത്തായ പോത്തുകല്ലിലും യുഡിഎഫിനാണ് ലീഡ്. ഇവിടെ ആര്യാടൻ ഷൗക്കത്തിന് 800 വോട്ടുകളുടെ ലീഡുണ്ട്. കഴിഞ്ഞ തവണ 506 വോട്ടിനു എൽഡിഎഫ് ലീഡ് ചെയ്ത പഞ്ചായത്താണ് പോത്തുകല്ല്. പഞ്ചായത്ത് ഭരിക്കുന്നതും എൽഡിഎഫാണ്. ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയും ഇതേ പഞ്ചായത്തിലാണ്. 

ആദ്യ എട്ട് റൗണ്ടുകളിലും ഷൗക്കത്താണ് ലീഡ് ചെയ്തിരുന്നത്. ഒമ്പതാം റൗണ്ടിൽ മാത്രമാണ് സ്വരാജിന് മുന്നേറ്റം നടത്താനായത്. സ്വരാജ് രണ്ടാമതും സ്വതന്ത്രസ്ഥാനാർഥി പി.വി.അൻവർ മൂന്നാമതുമാണ്. പതിനൊന്നാം റൗണ്ടിൽ യുഡിഎഫ് സ്ഥാനാർഥി ഷൗക്കത്തിന് 44293 വോട്ട് ലഭിച്ചു. എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിന് 37077 വോട്ടും അൻവറിന് 12764 വോട്ടും എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന് 5066 വോട്ടും കിട്ടി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img