06:05am 10 November 2026
NEWS
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം സർക്കാരിൻ്റെ മദ്യനയത്തിനേറ്റ തിരിച്ചടി
23/06/2025  04:08 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം സർക്കാരിൻ്റെ മദ്യനയത്തിനേറ്റ തിരിച്ചടി

കൊച്ചി- മദ്യത്തിന് അനുകൂലമായ സർക്കാർ നയത്തിനെതിരെയുള്ള വിധിയെഴുത്താണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് കെ സി ബി സി മദ്യവിരുദ്ധ സമിതി.
സർക്കാരിൻ്റെ ലഹരി വിരുദ്ധ പ്രചാരണം ജനവഞ്ചനയായിരുന്നു എന്നതിൻ്റെ പ്രകടമായ ജനവിധിയാണ് ഉപതിരഞ്ഞെടുപ്പ് ഫലം.
സർക്കാരിൻ്റെ മദ്യ വ്യാപനനടപടികളെല്ലാം ഭരണഘടനയുടെ അന്തസന്തയ്ക്ക് വിരുദ്ധമാണ്.
മദ്യശാലകളുടെ മേൽ പഞ്ചായത്തുകൾക്കുള്ള അധികാരം സർക്കാർ എടുത്തുകളഞ്ഞതിൻ്റെ പ്രതിഷേധം കൂടിയാണ് വിവിധ പഞ്ചായത്തുകളിലെ വോട്ടിങ്ങ് രീതി പ്രകടമാക്കുന്നതെന്ന് കെ.സി ബി സി മദ്യവിരുദ്ധ സമിതി ചൂണ്ടിക്കാട്ടി.
ജനദ്രോഹ മദ്യനയത്തെ തുറന്ന് കാട്ടിക്കൊണ്ട് മദ്യ ലഹരി വിരുദ്ധ കൂട്ടായ്മകളെ പങ്കെടുപ്പിച്ച് നിലമ്പൂർ മണ്ഡലത്തിൽ പ്രചാരണം നടത്തിയതിൻ്റെ ഫലമാണ് ലഭിച്ചത്.
ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിൽ വന്നാൽ സമ്പൂർണ്ണ ലഹരി വിമുക്ത കേരളത്തിനു വേണ്ടി പഴുതടച്ച നിയമം കൊണ്ട് വരുമെന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനം നിലമ്പൂർ ജനത കൈ നീട്ടി സ്വീകരിച്ചതിൻ്റെ തെളിവാണ് ഉപതിരഞ്ഞെടുപ്പിൽയു ഡി എഫ് ന് ലഭിച്ച മികവാർന്ന വിജയം.
മദ്യ ലഭ്യത പ്രതിവർഷം വർധിപ്പിച്ച് കൊണ്ട് മദ്യ ഉപഭോഗം കുറയ്ക്കുമെന്ന സർക്കാർ നയത്തിനേറ്റ തിരച്ചടിയാണ് തെരഞ്ഞെടുപ്പ് ജനവിധി.
സമൂഹത്തിൽ അപകടകരമായ രീതിയിൽ മദ്യ ഉപഭോഗവും ലഹരി അടിമത്തവും വർധിച്ചു കൊണ്ടിരിക്കുവെന്ന യാഥാർത്ഥ്യത്തെ കൂടുതൽ ഗൗരവത്തോടെ സർക്കാർ ഇനിയെങ്കിലും കാണണമെന്ന് കെ സി ബി സി മദ്യ, ലഹരി വിരുദ്ധ സമിതി എറണാകുളം - അങ്കമാലി മേജർ അതിരൂപത ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img