01:10am 29 October 2026
NEWS
നിലമ്പൂരിൽ മത്സരത്തിന് സജ്ജമാകാൻ അണികൾക്ക് നിർദ്ദേശം നൽകി അൻവർ
29/05/2025  07:52 AM IST
nila
നിലമ്പൂരിൽ മത്സരത്തിന് സജ്ജമാകാൻ അണികൾക്ക് നിർദ്ദേശം നൽകി അൻവർ

യുഡിഎഫിനും കോൺ​ഗ്രസിനും പുതിയ വെല്ലുവിളി ഉയർത്തി പി വി അൻവർ. നിലമ്പൂരിൽ തൃണമൂൽ കോൺ​ഗ്രസ് തനിച്ച് മത്സരിക്കാൻ നീക്കം തുടങ്ങി. പി വി അൻവർ തന്നെയാകും തൃണമൂൽ കോൺ​ഗ്രസിന്റെ സ്ഥാനാർത്ഥി. നിലമ്പൂരിൽ മത്സരിക്കാൻ താൻ തയ്യാറാണെന്ന് പാർട്ടി ദേശീയ നേതൃത്വത്തെയും അണികളെയും അൻവർ അറിയിച്ചു. 

തൃണമൂൽ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിർണായക യോഗം ഇന്ന് മഞ്ചേരിയിൽ നടക്കും. വൈകുന്നേരം നാല് മണിക്കാണ് യോഗം ചേരുന്നത്. നാളെ സംസ്ഥാന പ്രവർത്തക സമിതി യോഗവും ചേരും. ഇതിന് ശേഷമാകും നിലമ്പൂരിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്തുക. 

എന്നാൽ, മത്സരത്തിന് സജ്ജമാകാൻ നേതാക്കൾക്കും അണികൾക്കും അൻവർ നിർദ്ദേശം നൽകിക്കഴിഞ്ഞു. നിലമ്പൂരിൽ  പ്രചാരണത്തിന് എത്തേണ്ട നേതാക്കളുടെ പട്ടികയും അൻവർ ദേശീയ നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. മത്സരത്തിന് ഒരുങ്ങാൻ പാർട്ടി പ്രവർത്തകർക്കും അൻവർ നിർദ്ദേശം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img