NEWS
നിലമ്പൂരിൽ പത്താംക്ലാസുകാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പന്നിക്കെണിവെച്ചവർ പിടിയിൽ
08/06/2025 10:32 AM IST
nila

നിലമ്പൂരിൽ പത്താംക്ലാസുകാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പന്നിക്കെണിവെച്ചവർ കസ്റ്റഡിയിൽ. പ്രദേശവാസികളായ വിനീഷ്, കുഞ്ഞുമുഹമ്മദ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇരുവരും കുറ്റം സമ്മതിച്ചു എന്നാണ് റിപ്പോർട്ട്. വിനീഷ്, കുഞ്ഞുമുഹമ്മദും സ്ഥലത്തെ പ്രധാനപ്രശ്‌നക്കാരെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
വിനീഷാണ് മുഖ്യ പ്രതി. കുഞ്ഞുമുഹമ്മദ് രണ്ടാം പ്രതിയാണ്. കെണി സ്ഥാപിച്ചത് താനാണെന്നും പന്നിയെ പിടിക്കാനാണ് ഇത് ചെയ്തതെന്നും വിനീഷ് പോലീസിനോട് പറഞ്ഞതായാണ് വിവരം. നേരത്തെയും വിനീഷ് സമാനമായ രീതിയിൽ പന്നിയെ പിടികൂടിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. വിൽപനയ്ക്കായാണ് ഇയാൾ പന്നികളെ ഇത്തരത്തിൽ പിടികൂടിയിരുന്നത് എന്നാണ് പോലീസിന്റെ വിലയിരുത്തൽ. ഇതേ വിവരങ്ങളാണ് നാട്ടുകാരും പങ്കുവെക്കുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











