08:02pm 18 April 2026
NEWS
ഡിസംബർ 19 മുതൽ എൻവയോൺമെന്റ് സ്ട്രീറ്റിൽ രാത്രി ഗതാഗത നിയന്ത്രണം
17/12/2025  12:17 PM IST
nila
ഡിസംബർ 19 മുതൽ എൻവയോൺമെന്റ് സ്ട്രീറ്റിൽ രാത്രി ഗതാഗത നിയന്ത്രണം

ദോഹ:റോഡ് പരിപാലന പ്രവർത്തനങ്ങളുടെ ഭാഗമായി എൻവയോൺമെന്റ് സ്ട്രീറ്റിലെ ഒരു ഭാഗം ഗതാഗതത്തിനായി താൽക്കാലികമായി പൂർണമായും അടയ്ക്കുന്നതായി പബ്ലിക് വർക്സ് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു. റാവ്ദത് ഉം ലേഖ്ബാ ഇന്റർസെക്ഷനിലേക്കുള്ള വാഹന ഗതാഗതമാണ് വഴിതിരിച്ചുവിടുക.ഡിസംബർ 19 വെള്ളിയാഴ്ച മുതൽ ഡിസംബർ 25 വ്യാഴാഴ്ച വരെ, ദിവസവും അർദ്ധരാത്രി 12 മുതൽ പുലർച്ചെ 5 മണി വരെയാണ് റോഡ് അടയ്ക്കൽ പ്രാബല്യത്തിൽ വരിക. റോഡ് പരിപാലനത്തിന്റെ ഭാഗമായി അസ്ഫാൽറ്റ് പാളി വിരിക്കുന്ന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനായാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് അഷ്ഗാൽ വ്യക്തമാക്കി.
ഈ കാലയളവിൽ വാഹനയാത്രികർ നിർദേശിച്ചിരിക്കുന്ന ഡൈവർഷൻ മാർഗങ്ങൾ ഉപയോഗിക്കണമെന്നും, റോഡുകളിൽ നിശ്ചയിച്ച വേഗപരിധി കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും അഷ്ഗാൽ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img