10:24am 12 November 2026
NEWS
നിധി കമ്പനീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 22ന്
18/12/2025  06:50 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നിധി കമ്പനീസ് അസോസിയേഷൻ  സംസ്ഥാന സമ്മേളനം 22ന്

നിധി കമ്പനീസ് അസോസിയേഷൻ (എൻ സി എ ) സംസ്ഥാന സമ്മേളനം ഈ മാസം 22ന് തൃശൂരിൽ നടക്കും.തിങ്കളാഴ്ച രാവിലെ 10 ന്  ഹോട്ടൽ എലൈറ്റ് ഇൻറർനാഷണലിൽ ആരംഭിക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം എൻ സി എ സംസ്ഥാന പ്രസിഡൻറ് ഡേവിസ് എ. പാലത്തിങ്കൽ നിർവഹിക്കും. വൈസ് പ്രസിഡൻ്റ് ജോസഫ് ഇ.എ മുഖ്യപ്രഭാഷണം നടത്തും. ജനറൽ സെക്രട്ടറി സതീഷ് എ.എ, ട്രഷറർ രാജേഷ് പാറാശ്ശേരി, വൈസ് പ്രസിഡൻറ് അടൂർ സേധു, സെക്രട്ടറിമാരായ ഗോപൻ ജി. നായർ, സുബ്രഹ്മണ്യൻ പി. ബി, സോണൽ  ഭാരവാഹികളായ ഹേമചന്ദ്രൻ നായർ, നിതീഷ് പി. സി, കെ.ഒ വർഗീസ്, ഫ്രാങ്കോ എം. പി എന്നിവർ പ്രസംഗിക്കും. വിദ്യാഭ്യാസ അവാർഡ് വിതരണം, ചർച്ച ക്ലാസുകൾ, മുതിർന്ന അംഗങ്ങളെ ആദരിക്കൽ എന്നിവയാണ് മറ്റ് പരിപാടികൾ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img