NEWS
മൂന്നു പൊലീസ് ഉദ്യോഗസ്ഥർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട കേസിൽ മൂന്നാറിൽ ഒളിവിൽ കഴിഞ്ഞ നക്സൽ നേതാവ് അറസ്റ്റിൽ
14/10/2025 08:07 AM IST
nila

മൂന്നാർ: ജാർഖണ്ഡിൽ മൂന്നു പൊലീസ് ഉദ്യോഗസ്ഥർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയായ നക്സൽ നേതാവ് മൂന്നാറിൽ പിടിയിലായി. ജാർഖണ്ഡ് സ്വദേശി സഹൻ ടുട്ടി ദിനബു (30) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയിലാണ് ഇയാളെ എൻഐഎ സംഘം പിടികൂടിയത്.
ഗൂഡാർവിള എസ്റ്റേറ്റിൽ ഭാര്യയ്ക്കൊപ്പം ജോലി ചെയ്തു വരികയായിരുന്നു. എൻഐഎ റാഞ്ചി യൂണിറ്റിൽ നിന്നുള്ള സംഘമാണു പിടികൂടിയത്. 2021ൽ നടന്ന സ്ഫോടനക്കേസിലെ 33-ാമത്തെ പ്രതിയാണ് ഇയാളെന്നു പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










