
ദോഹ: ഖത്തറിലെ വിവിധ സ്കൂളുകൾ കേന്ദ്രീകരിച്ച് ദേശീയ മനുഷ്യാവകാശ സമിതി (NHRC) നടത്തിവരുന്ന വാർഷിക അവബോധ കാമ്പയിൻ തുടരുന്നു. മനുഷ്യാവകാശങ്ങളുടെ അടിസ്ഥാന തത്വങ്ങളെക്കുറിച്ച് വിദ്യാർത്ഥികളിൽ അറിവ് വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
കാമ്പയിന്റെ ഭാഗമായി റിലീജിയസ് പ്രിപ്പറേറ്ററി ആൻഡ് സെക്കൻഡറി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബോയ്സ്, ഒമർ ബിൻ അൽ ഖത്താബ് സെക്കൻഡറി സ്കൂൾ ഫോർ ബോയ്സ്, അൽ യർമൂക് പ്രിപ്പറേറ്ററി സ്കൂൾ ഫോർ ബോയ്സ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസ പ്രഭാഷണങ്ങൾ നടന്നു.
മാനവ വിഭവശേഷിയിലെ നിക്ഷേപം കമ്മിറ്റിയുടെ മുൻഗണനാ പട്ടികയിൽ പ്രധാനപ്പെട്ടതാണെന്ന് NHRC ഫിനാൻഷ്യൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഹമദ് മജീദ് അൽ മർസൂഖി വ്യക്തമാക്കി.ഖത്തറി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും മനുഷ്യാവകാശ അവബോധം വളർത്താനാണ് കമ്മിറ്റി ലക്ഷ്യമിടുന്നത്. പ്രൈമറി, പ്രിപ്പറേറ്ററി, സെക്കൻഡറി തലങ്ങളിലെ വിദ്യാർത്ഥികളെയാണ് പ്രധാനമായും ഇതിലൂടെ അഭിസംബോധന ചെയ്യുന്നത്.പ്രോഗ്രാംസ് ആൻഡ് അവയർനസ് ഡിപ്പാർട്ട്മെന്റിലെ സ്റ്റഡീസ് ആൻഡ് റിസർച്ച് സെക്ഷൻ മേധാവി അബ്ദുറഹ്മാൻ അൽ ഹമ്മദി, റിസർച്ച് സ്പെഷ്യലിസ്റ്റ് ജാബർ സാലിഹ് ദൽമൂക്ക് എന്നിവരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്.
ഖത്തറിലെ യുവതലമുറയെ തങ്ങളുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധവാന്മാരാക്കാൻ ഇത്തരം കാമ്പയിനുകൾ വലിയ രീതിയിൽ സഹായിക്കുമെന്ന് സമിതി അറിയിച്ചു










