
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് പ്രവർത്തിക്കുന്ന ഒരു എൻ.ജി.ഒ, തെരുവ് നായകളെ ഷെൽട്ടറുകളിലേക്ക് മാറ്റാനുള്ള സുപ്രീം കോടതിയുടെ പുതിയ ഉത്തരവിനെതിരെ ഹർജി നൽകി. ഡൽഹി, നോയിഡ, ഗുരുഗ്രാം, ഗാസിയാബാദ് നഗരങ്ങളിൽ നിന്നുള്ള നായകളെ മാറ്റിപ്പാർപ്പിക്കാനുള്ള നീക്കം പ്രായോഗികമല്ലെന്നും, മൃഗസംരക്ഷണ നിയമങ്ങൾക്കും മുമ്പത്തെ സുപ്രീംകോടതി വിധികൾക്കും വിരുദ്ധമാണെന്നും എൻ.ജി.ഒ ആരോപിക്കുന്നു.
ഓഗസ്റ്റ് 12-ന് ജസ്റ്റിസ് ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് നായകളെ ഷെൽട്ടറുകളിലേക്ക് മാറ്റാൻ ഉത്തരവിട്ടത്. എന്നാൽ, ഒരുമിച്ച് വലിയ തോതിൽ നായകളെ മാറ്റുന്നതു ഷെൽട്ടറുകളിൽ തിരക്കും സമ്മർദ്ദവും സൃഷ്ടിക്കുമെന്നതിനാൽ, അത് നായകളുടെ ആരോഗ്യം തകരാറിലാക്കുമെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
എൻ.ജി.ഒ ഉത്തരവിൽ ഉടൻ സ്റ്റേ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ കോടതി ഉടൻ തന്നെ വാദം കേൾക്കാനിരിക്കുകയാണ്.











