03:22am 04 September 2026
NEWS
നെയ്യാറ്റിൻകര ​ഗോപൻ സ്വാമിയുടെ കല്ലറ പൊളിച്ചു

16/01/2025  08:04 AM IST
nila
നെയ്യാറ്റിൻകര ​ഗോപൻ സ്വാമിയുടെ കല്ലറ പൊളിച്ചു

നെയ്യാറ്റിൻകരയിലെ ​ഗോപൻ സ്വാമിയുടെ കല്ലറ പൊളിച്ചു. സു​ഗന്ധദ്രവ്യങ്ങൾ കൊണ്ട് മൂടി പീഠത്തിൽ ഇരിക്കുന്ന നിലയിലാണ് മൃതദേ​ഹം കണ്ടെത്തിയത്. മെഡിക്കൽ കോളജിലേക്ക് മാറ്റുന്ന മൃതദേ​ഹം ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ ​ഗോപൻ സ്വാമിയുടേതാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടാകു. മൃതദേ​ഹ​ത്തിന് ചുറ്റും സു​ഗന്ധദ്രവ്യങ്ങൾക്ക് പുറമേ ഭസ്മവും വസ്ത്രങ്ങളുമുണ്ട്. 

കുടുംബത്തിൻ്റെ മൊഴി ശരിവെക്കുന്ന രീതിയിലാണ് മൃതദേഹം കല്ലറയ്ക്കുള്ളിലുള്ളത് എന്നാണ് വിവരം. കല്ലറയുടെ മുകളിലത്തെ സ്ലാബ് മാത്രമാണ് നീക്കിയത്. നെഞ്ചു വരെ പൂജാസാധനങ്ങൾ നിറച്ച നിലയിലാണ് മൃതദേഹം കാണുന്നത്. കല്ലറയിൽ നിന്ന് മൃതദേഹംപുറത്തെടുക്കും. അതേസമയം, മൃതദേഹം അഴുകിയ നിലയിലാണെങ്കിൽ പോസ്റ്റ്മോർട്ടം സ്ഥലത്ത് തന്നെ നടത്തുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം അഴുകിയിട്ടില്ലെങ്കിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റും. 

പോസ്റ്റ്മോർട്ടം നടത്താനുള്ള പൊലീസ് സർജൻ അടക്കമുള്ളവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അതേസമയം, കല്ലറ പൊളിക്കാൻ പൊലീസും സംഘവും സ്ഥലത്തെത്തിയപ്പോൾ കുടുംബാംഗങ്ങൾ പ്രതിഷേധിക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. സബ് കളക്ടർ സ്ഥലത്തെത്തി കുടുംബാംഗങ്ങളോട് സംസാരിച്ച ശേഷമാണ് കല്ലറ പൊളിച്ചത്. കഴിഞ്ഞ ദിവസം പ്രതിഷേധം ഉയർന്നതിനെ തുടർന്ന് വൻ പൊലീസ് സന്നാഹമാണ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുള്ളത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img