02:08am 03 November 2026
NEWS
ഗോപൻ സ്വാമിയുടെ കല്ലറ പൊളിക്കുമെന്ന് വ്യക്തമാക്കി സബ് കളക്ടർ
13/01/2025  04:39 PM IST
nila
ഗോപൻ സ്വാമിയുടെ കല്ലറ പൊളിക്കുമെന്ന് വ്യക്തമാക്കി സബ് കളക്ടർ

നെയ്യാറ്റിൻകര ഗോപൻ സ്വാമിയെ സമാധിയിരുത്തിയെന്ന് കുടുംബം അവകാശപ്പെടുന്ന കല്ലറ തുറന്നു പരിശോധിക്കുമെന്ന് വ്യക്തമാക്കി സബ് കളക്ടർ ഒ വി ആൽഫ്രഡ്. കൂടുതൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനാണ് ഇന്ന് നടപടികൾ താത്ക്കാലികമായി നിർത്തിവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കല്ലറ തുറന്ന് പരിശോധിക്കാനുള്ള തീയതി നാളെ തീരുമാനിക്കുമെന്നും സബ് കളക്ടർ വ്യക്തമാക്കി. 

വിവാദ സമാധി സം​ബന്ധിച്ച് നിയമപരമായിട്ടാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ ഭരണകൂടത്തിൻറെ ഭാഗം കുടുംബത്തെ അറിയിച്ചിട്ടുണ്ട്. മതപരമായ വിഷയമുണ്ടാക്കാൻ ജില്ലാ ഭരണകൂടം ശ്രമിക്കുന്നില്ലെന്നും ഇതിൽ ഉണ്ടായിട്ടുള്ള അസ്വാഭാവികത പുറത്തുകൊണ്ടുവരിക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

​കല്ലറ തുറന്നു പരിശോധിക്കാൻ കലക്ടർ അനുകുമാരി ഇന്നു രാവിലെയാണ് ഉത്തരവിട്ടത്. ഗോപനെ ഭാര്യയും മക്കളും ചേർന്ന് സമാധിയിരുത്തിയ കല്ലറ പൊളിക്കാൻ അധികൃതർ എത്തിയെങ്കിലും കുടുംബാം​ഗങ്ങളും നാട്ടുകാരിൽ ഒരു വിഭാ​ഗവും ശക്തമായ എതിർപ്പുമായി എത്തി. ഇതോടെ ദുരൂഹ സമാധിസ്ഥലം തൽക്കാലം തുറക്കേണ്ടെന്ന് അധികൃതർ തീരുമാനിക്കുകയായിരുന്നു. 

 സമാധിസ്ഥലമെന്ന പേരിൽ നിർമിച്ച കോൺക്രീറ്റ് അറ തുറക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ കുടുംബാംഗങ്ങൾ പ്രതിഷേധത്തിലായിരുന്നു. ചില നാട്ടുകാരും ഇവർക്കു പിന്തുണയുമായി രംഗത്തെത്തി. ഇതോടെ പ്രദേശത്തു സംഘർഷാവസ്ഥയായി. വീട്ടുകാരെ സ്ഥലത്തുനിന്നു പൊലീസ് ബലം പ്രയോഗിച്ചാണു മാറ്റിയത്. കുടുംബാംഗങ്ങളെ വീടിനുള്ളിലേക്കു മാറ്റി പൊലീസ് കാവൽ നിൽക്കുകയാണ്. ഇതിനു പിന്നാലെയാണ് കല്ലറ തൽക്കാലം തുറക്കില്ലെന്നും കുടുംബത്തിന്റെ ഭാഗം കേൾക്കുമെന്നും സബ് കലക്ടർ അറിയിച്ചത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img