11:59pm 03 September 2026
NEWS
നെയ്യാറ്റിൻകര ഗോപൻ്റെ മൃതദേഹം സന്യാസിമാരുടെ സാന്നിധ്യത്തിൽ പുതിയ കല്ലറയിൽ സംസ്കാരിച്ചു

17/01/2025  08:23 PM IST
nila
നെയ്യാറ്റിൻകര ഗോപൻ്റെ മൃതദേഹം സന്യാസിമാരുടെ സാന്നിധ്യത്തിൽ പുതിയ കല്ലറയിൽ സംസ്കാരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ്റെ മൃതദേഹം സന്യാസിമാരുടെ സാന്നിധ്യത്തിൽ പുതിയ കല്ലറയിൽ സംസ്കാരിച്ചു. ഇന്നലെ പൊളിച്ച കല്ലറയ്ക്ക് പകരം അതേസ്ഥലത്ത് പുതി‌യ കല്ലറ നിർമ്മിച്ചാണ് സംസ്കാരം നടത്തിയത്. സമാധി വിവാദത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ​ഗോപന്റെ മൃതദേ​ഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയത്. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് നാമജപ ഘോഷയാത്രയോടെയാണ് ​ഗോപന്റെ മൃതദേഹം ആറാലുംമൂട്ടിലെ വീട്ടിലെത്തിച്ചത്. 

ഇന്നലെ അതിരാവിലെയാണ് ​ഗോപൻ്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചത്. കുടുംബത്തിൻ്റെ എതിർപ്പ് അവഗണിച്ചായിരുന്നു മൃതദേഹം പുറത്തെടുത്തത്. രാവിലെ 9 മണിയോടെ പൊലീസും ജില്ലാ ഭരണകൂടവും നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. അതേസമയം, പോസ്റ്റ്‍മോർട്ടത്തിൽ പ്രാഥമിക ഘട്ടത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് കണ്ടെത്തൽ. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img