NEWS
നെയ്യാറ്റിൻകര ഗോപൻ്റെ മൃതദേഹം സന്യാസിമാരുടെ സാന്നിധ്യത്തിൽ പുതിയ കല്ലറയിൽ സംസ്കാരിച്ചു
17/01/2025 08:23 PM IST
nila

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ്റെ മൃതദേഹം സന്യാസിമാരുടെ സാന്നിധ്യത്തിൽ പുതിയ കല്ലറയിൽ സംസ്കാരിച്ചു. ഇന്നലെ പൊളിച്ച കല്ലറയ്ക്ക് പകരം അതേസ്ഥലത്ത് പുതിയ കല്ലറ നിർമ്മിച്ചാണ് സംസ്കാരം നടത്തിയത്. സമാധി വിവാദത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഗോപന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയത്. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് നാമജപ ഘോഷയാത്രയോടെയാണ് ഗോപന്റെ മൃതദേഹം ആറാലുംമൂട്ടിലെ വീട്ടിലെത്തിച്ചത്.
ഇന്നലെ അതിരാവിലെയാണ് ഗോപൻ്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചത്. കുടുംബത്തിൻ്റെ എതിർപ്പ് അവഗണിച്ചായിരുന്നു മൃതദേഹം പുറത്തെടുത്തത്. രാവിലെ 9 മണിയോടെ പൊലീസും ജില്ലാ ഭരണകൂടവും നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. അതേസമയം, പോസ്റ്റ്‍മോർട്ടത്തിൽ പ്രാഥമിക ഘട്ടത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് കണ്ടെത്തൽ.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










