NEWS
നെയ്യാറ്റിൻകര ഗോപൻ്റെ ഹൃദയ വാൽവിൽ രണ്ട് ബ്ലോക്കുണ്ടായിരുന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
20/01/2025 10:59 AM IST
nila

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപൻ്റെ ഹൃദയ വാൽവിൽ രണ്ട് ബ്ലോക്കുണ്ടായിരുന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുണ്ടായിരുന്നുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ, ഈ രോഗങ്ങൾ മരണകാരണാണോ എന്നറിയാൻ ഇനിയും കാത്തിരിക്കണം. ആന്തരിക പരിശോധഫലം ലഭിച്ചാൽ മാത്രമേ ഗോപന്റെ മരണകാരണം വ്യക്തമാകൂ എന്നാണ് ഫോറൻസിക് ഡോക്ടർമാർ വ്യക്തമാക്കുന്നത്.
ഈ മാസം 17 നായിരുന്നു കല്ലറ തുറന്ന് ഗോപൻ്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചത്. കുടുംബത്തിൻ്റെ എതിർപ്പ് അവഗണിച്ചായിരുന്നു മൃതദേഹം പുറത്തെടുത്തത്. അന്നേ ദിവസം രാവിലെ 9 മണിയോടെയാണ് പൊലീസും ജില്ലാ ഭരണകൂടവും നടപടികൾ പൂർത്തിയാക്കിയത്. മരണത്തിൽ അസ്വഭാവികതയില്ലെന്നായിരുന്നു പോസ്റ്റ്‍മോർട്ടത്തിൻറെ പ്രാഥമിക റിപ്പോർട്ടിലെ സൂചന.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










