02:56am 25 November 2026
NEWS
നെയ്യാറ്റിൻകര ഗോപന്റെ സമാധി വിവാദത്തിൽ കളക്ടറുടെ ഉത്തരവിനെതിരെ കുടുംബം ഹൈക്കോടതിയെ സമീപിക്കും

15/01/2025  06:29 AM IST
nila
നെയ്യാറ്റിൻകര ഗോപന്റെ സമാധി  വിവാദത്തിൽ കളക്ടറുടെ ഉത്തരവിനെതിരെ കുടുംബം ഹൈക്കോടതിയെ സമീപിക്കും

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ സമാധി  വിവാദം നിയമപോരാട്ടത്തിലേക്ക്. ​ഗോപൻ സ്വാമിയുടെ കല്ലറ തുറന്ന് പരിശോധിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. കല്ലറ പൊളിക്കാനുള്ള ജില്ലാ കലക്ടറുടെ ഉത്തരവിനെ നിയമപരമായി നേരിടാനാണ് കുടുംബത്തിന്റെ നീക്കം. തങ്ങളെ പിന്തുണയ്ക്കുന്ന ഹൈന്ദവ സംഘടനകളുമായി ചേർന്ന് ഹൈക്കോടതിയെ സമീപിക്കാനാണ് ​ഗോപൻ സ്വാമിയുടെ മക്കളുടെ തീരുമാനം. 
 
ഗോപൻ സ്വാമിയുടേത് സമാധിയാണെന്ന് കുടുംബം ആവർത്തിക്കുന്നു . പക്ഷെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്.മരുന്നും ഭക്ഷണവും കഴിച്ച ശേഷം ഗോപൻ സ്വാമി നടന്നു പോയി സമാധി സ്ഥലത്തിരുന്ന് മരിച്ചുവെന്നാണ് ഇളയ മകൻ രാജസേനന്റെ മൊഴി. മരണ ശേഷം മൃതദേഹം ശുചീകരിച്ചുവെന്ന് അടുത്ത ദിവസം അറിയിച്ചതായി കൗൺസിലർ അജിത പറഞ്ഞിരുന്നു. 

ഗോപൻ സ്വാമി സമാധിയായത് തന്നെയാണെന്ന് ഭാര്യയും ആവർത്തിച്ചു. എന്നാൽ സമാധിയായെന്ന നോട്ടീസ് നേരത്തെ അച്ചടിച്ചതാണോ എന്നതിലടക്കം പൊലീസിന് സംശയമുണ്ട്. സാഹചര്യങ്ങൾ പരിശോധിച്ച് രണ്ട് ദിവസത്തിനുള്ളിൽ തുടർ നടപടികളിലേക്ക് കടക്കാനാണ് പൊലിസിൻ്റെ തീരുമാനം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img