05:32am 22 April 2025
NEWS
റെക്കോർഡ് തുകയ്ക്ക് എത്തിയ നെയ്മർ അൽ ഹിലാൽ വിട്ടു

28/01/2025  12:10 PM IST
nila
റെക്കോർഡ് തുകയ്ക്ക് എത്തിയ നെയ്മർ അൽ ഹിലാൽ വിട്ടു

സൗദി ക്ലബ്ബ് അൽ ഹിലാൽ വിട്ട് ബ്രസീൽ താരം നെയ്മർ. പരസ്പര സമ്മതത്തോടെയാണ് കരാർ അവസാനിപ്പിക്കുന്നതെന്ന് ക്ലബ് വ്യക്തമാക്കി.  2023 ഓഗസ്റ്റിലാണ് 32-കാരനായ ബ്രസീലിയൻ മുന്നേറ്റതാരം സൗദി ക്ലബ്ബിലെത്തിയത്. പ്രതിവർഷം ഏകദേശം 10.4 കോടി ഡോളർ പ്രതിഫലം നിശ്ചയിച്ചാണ് താരം അൽ ​​ഹിലാലിലെത്തിയതെങ്കിലും 18 മാസത്തിനിടെ വെറും ഏഴ് മത്സരങ്ങൾ മാത്രമാണ് അൽ ഹിലാൽ ജേഴ്‌സിയിൽ കളിക്കാനായത്. പരിക്കുകളായിരുന്നു വില്ലനായത്. 

ഉടൻ തന്നെ ബ്രസീലിലേക്ക് മടങ്ങുന്ന താരം തന്റെ ബാല്യകാല ക്ലബ്ബായ ബ്രസീലിലെ സാന്റോസിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. സാന്റോസിലാണ് നെയ്മർ കരിയർ ആരംഭിക്കുന്നത്. സാന്റോസിൽ നെയ്മർ മെഡിക്കൽ പരിശോധനകൾക്കായി എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img img