ഓര്‍മ്മകൾ ശേഷിക്കും

ആയിരുന്നപ്പോഴും വി.എസ്. പൊരുതിയത് സ്വന്തം പാര്‍ട്ടിയുടെ കൂടെയായിരുന്നു എന്നതും എടുത്തുപറയേണ്ട സംഗതിയാണ്. പാര്‍ട്ടി വേഴ്സസ് മുഖ്യമന്ത്രി
തിരുവനന്തപുരം : ഇനിയില്ല ഇങ്ങിനൊരു നേതാവ് ! സി.പി.എം. സ്ഥാപകനേതാക്കളിലെ ജീവിച്ചിരുന്ന അവസാനമുഖം കൂടി ഓര്‍മ്മ ആയതോടെ പാര്‍ട്ടിയുടെ ജനകീയമുഖങ്ങളെല്ലാം ചരിത്രത്തിന്റെ ഭാഗമാവുകയാണ്. വി.എസിന് ശേഷം അത്രത്തോളം ജനകീയപരിവേഷമുള്ള മറ്റൊരു നേതാവും സി.പി.എമ്മിൽ ഇല്ല എന്നതാണ് വസ്തുത. കക്ഷിരാഷ്ട്രീയഭേദമന്യേ എല്ലാവരും ഇക്കാര്യം അംഗീകരിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെയാണ് വി.എസിന്റെ അന്ത്യയാത്രയ്ക്ക് സാക്ഷ്യം വഹിക്കാൻ ജനസാഗരം ഒഴുകിയെത്തിയത്.
സൈബര്‍ ഇടങ്ങളിലെല്ലാം ഇത്തരംചര്‍ച്ചകൾ സജീവമാണ്. അതേസമയം, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കാണാൻ എത്തിയ ജനാവലിയുമായുള്ള താരതമ്യം ചെയ്യലുകളും ഒരുഭാഗത്ത് നടക്കുന്നുണ്ട്. എന്നാൽ, ഇരുവരേയും തമ്മിൽ ബന്ധിപ്പിക്കുന്ന കോമണായ ചില ഫാക്ടേഴ്സുണ്ട്. അതിൽപ്രധാനം രണ്ടുപേരും പാര്‍ട്ടിയുടെ വേലിക്കെട്ടുകൾക്ക് അതീതമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു എന്നതാണ്. ഒരാൾ ജനകീയപ്രശ്നങ്ങളുടെ മുഖമായപ്പോൾ മറ്റൊരാൾ പരിസ്ഥിതിയുടെ കൂടി വക്താവായി മാറുകയായിരുന്നു.
പാര്‍ട്ടിയുടെ ഭാഗമായി നിന്നപ്പോഴും മുഖ്യമന്ത്രി ആയിരുന്നപ്പോഴും വി.എസ്. പൊരുതിയത് സ്വന്തം പാര്‍ട്ടിയുടെ കൂടെയായിരുന്നു എന്നതും എടുത്തുപറയേണ്ട സംഗതിയാണ്. പാര്‍ട്ടി വേഴ്സസ് മുഖ്യമന്ത്രി എന്ന സ്ഥിതിവിശേഷം പോലും അക്കാലത്തുണ്ടായി. അതുതന്നെയാണ് ഇതര കമ്മ്യൂണിസ്റ്റ് നേതാക്കളിൽ നിന്നും വി.എസിനെ വ്യത്യസ്തനാക്കുന്നതും. വിപ്ലവസൂര്യന് കേരളശബ്ദം ഓൺലൈനിന്റെ വിട.
Photo Courtesy - Google











