02:57am 10 November 2026
NEWS
ഉമ്മൻചാണ്ടിയാണ് നമ്മുടെ താരം
സോഷ്യൽമീഡിയയിൽ പ്രതിഷേധം

02/05/2025  12:20 PM IST
News Desk
 ചാണ്ടിയാണ് താരം
HIGHLIGHTS

മറ്റൊരാളിന്റെ കുഞ്ഞിന്റെ അച്ഛനാകാൻ ശ്രമിക്കുന്ന മുഖ്യന്റെ കാപട്യം ജനം തിരിച്ചറിയുമെന്ന് കെ.പി.സി.സി. നേതാക്കൾ 

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്രതുറമുഖത്തിന്റെ ക്രെഡിറ്റ് എടുക്കാൻ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകൾ മത്സരിക്കുമ്പോൾ പ്രതിഷേധവുമായി പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് രംഗത്ത്. വിഴഞ്ഞത്തെ വികസനനായകൻ മുന്‍മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുന്ന കോൺഗ്രസ് നേതൃത്വം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഉദ്ഘാടനചടങ്ങിൽ അവഗണിച്ചതിൽ പ്രതിഷേധിച്ച് ചടങ്ങിൽ നിന്നും വിട്ടുനിൽക്കുകയാണ്. അതേസമയം, കോൺഗ്രസ് നേതാക്കൻമാരും പ്രവര്‍ത്തകരും തങ്ങളുടെ സോഷ്യൽ മീഡിയ ഹാന്റിലുകളിൽ ഉമ്മൻചാണ്ടിയുടെ ചിത്രം പ്രൊഫൈൽ പിക് ആയി ഇട്ടുകൊണ്ട് പ്രതിഷേധം കടുപ്പിക്കുകയാണ്. 
      ഉമ്മൻചാണ്ടിയാണ് താരം, യു.ഡി.എഫിന്റെ പൊൻതൂവൽ എന്നീ വിശേഷണങ്ങളുമായി യു.ഡി.എഫ്. അക്കൗണ്ടുകൾ നിറയുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനേയും കൂട്ടരേയും വിമര്‍ശിക്കാനും അവര്‍ മറക്കുന്നില്ല. മറ്റൊരാളിന്റെ കുഞ്ഞിന്റെ അച്ഛനാകാൻ ശ്രമിക്കുന്ന മുഖ്യന്റെ കാപട്യം ജനം തിരിച്ചറിയുമെന്ന് കെ.പി.സി.സി. നേതാക്കൾ ഒന്നടങ്കം പ്രതികരിച്ചു. അതേസമയം, ഇന്ത്യസംഘ്യത്തെ കടന്നാക്രമിച്ചുകൊണ്ട് ഉദ്ഘാടനവേദിയിൽ കത്തിക്കയറിയ പ്രധാനമന്ത്രി നരേന്ദ്രമോദി ബി.ജെ.പി. ക്യാമ്പിനെ ആവേശത്തിലാക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. 2026ൽ വിഴിഞ്ഞത്തിന്റെ ക്രെഡിറ്റ് സ്വന്തമാക്കി തിരുവനന്തപുരത്ത് മൂന്നുതാരമയെങ്കിലും വിരിയിക്കണം എന്നതാണ് ബി.ജെ.പി. ക്യാമ്പിന്റെ ലക്ഷ്യം. അതിന് മുന്നേ 2025ൽ തിരുവനന്തപുരം നഗരസഭ പിടിക്കാനും അവര്‍ ലക്ഷ്യമിടുന്നുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img