ഇന്ത്യയുടെ അടുത്ത നടപടി എന്ത് ?

ഇന്ത്യക്ക് പുറത്ത് നിന്നുകൊണ്ട് ഖലിസ്ഥാൻ രാജ്യം വേണമെന്ന് വാദിക്കുന്ന ആൾക്കാരുടെ അനുഭാവികളും അനുയായികളും, അമേരിക്ക ഇന്ത്യയിലേക്ക് നാടുകടത്തിയവരുടെ കൂട്ടത്തിലുണ്ട് ...
ന്യൂഡെൽഹി : അമേരിക്കയിൽ നിന്നും നാടുകടത്തപ്പെട്ടവരുടെ ഭാവി എന്താണ് ? അനധികൃതകുടിയേറ്റം നടത്തിയവരെയാണ് അമേരിക്ക നാടുകടത്തിയത്. തങ്ങളുടെ രാജ്യത്തിന്റെ സുരക്ഷ മുൻനിര്‍ത്തി അമേരിക്ക കൈക്കൊള്ളുന്ന തീരുമാനത്തെ ഇന്ത്യക്ക് ഒരിക്കലും നിരാകരിക്കാൻ സാധിക്കില്ല. കാരണം ഇന്ത്യയും സമാനമായ സാഹചര്യത്തിൽ ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ തുരത്താനുള്ള ഒരുക്കത്തിലാണ്. അതുപോലെ തന്നെയാണ് റോഹിങ്ക്യൻ വംശജരും. ഇരുകൂട്ടരും നമ്മുടെ നാടിന് ഭീഷണിയാണ്. ഈ സാഹചര്യത്തിൽ അമേരിക്ക നാടുകടത്തപ്പെട്ടവരെ സ്വീകരിക്കുകയയല്ലാതെ ഇന്ത്യക്ക് വേറെ വഴിയില്ല. എന്നാൽ ഒരിക്കൽ ഇത്തരത്തിൽ ഇവിടെത്തുന്നവര്‍ തുടര്‍ന്നുള്ള നാളുകളിൽ ഭരണകൂടത്തിന്റെ കണ്ണിലെ കരട് തന്നെ ആയിരിക്കും എന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. അവരുടെ നീക്കങ്ങളെല്ലാം സര്‍ക്കാര്‍ സംവിധാനങ്ങൾ നിരീക്ഷിച്ചുകൊണ്ടേ ഇരിക്കും.
ഇന്ത്യക്ക് പുറത്ത് നിന്നുകൊണ്ട് ഖലിസ്ഥാൻ രാജ്യം വേണമെന്ന് വാദിക്കുന്ന ആൾക്കാരുടെ അനുഭാവികളും അനുയായികളും, അമേരിക്ക ഇന്ത്യയിലേക്ക് നാടുകടത്തിയവരുടെ കൂട്ടത്തിലുണ്ട് എന്നും സര്‍ക്കാര്‍ സംശയിക്കുന്നു. സംശയം സ്ഥിരീകരിക്കപ്പെട്ടാൽ അത്തരക്കാരുടെ സ്ഥിതി കൂടുതൽ പരിതാപകരമായിരിക്കും. അമേരിക്കയിൽ സെറ്റിൽ ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ നേരായവഴിക്ക് നീങ്ങാമെന്നിരിക്കെ പലരും വളഞ്ഞവഴിയിലൂടെ നീങ്ങുന്നത് അവിടത്തെ വിസ നടപടി ക്രമങ്ങൾ കര്‍ശനമായതിനാലാണ്. എന്നാൽ ഇക്കൂട്ടത്തിൽ ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുന്നവര്‍ കടന്നുകൂടിയിട്ടുണ്ടെങ്കിൽ (ഖലിസ്ഥാൻവാദികൾ) അത് ഗൗരവമായി കാണേണ്ട സംഗതിയാണ് എന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങൾ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട ചില സുപ്രധാന നീക്കുപോക്കുകൾ ഇന്ത്യയുടെ മുഖ്യസുരക്ഷാഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചിട്ടുണ്ടെന്നും അറിയുന്നു. ഏതായാലും വരുംദിവസങ്ങളിൽ കൂടുതൽ അനിധികൃത കുടിയേറ്റക്കാര്‍ ഇന്ത്യയിലെത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. ഇതോടെ ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയത്തിന്റെ പണി ഇരട്ടിയാകുമെന്ന് ഉറപ്പാണ്.
Photo Courtesy - Google











