03:58am 08 November 2026
NEWS
ഓര്‍മ്മയുണ്ടോ അന്ന് പറഞ്ഞ വാക്കുകൾ?
ആര്‍.എസ്.എസിന് ഓര്‍മ്മയുണ്ട് കേട്ടോ...

03/04/2025  09:04 AM IST
അനീഷ് മോഹനചന്ദ്രന്‍
കംപ്ലീറ്റ് ഷോ...
HIGHLIGHTS

ആര്‍.എസ്.എസ്. മുഖപത്രമായ ഓര്‍ഗനൈസറിന്റെ നിലപാടിനെതിരെ സംസാരിച്ച സുരേഷ്ഗോപിയുടെ വാക്കുകൾ ദേശീയമാധ്യമങ്ങൾ പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. തനിക്ക് സിനിമയിൽ അഭിനയിക്കാൻ പോകണമെന്ന... 

തിരുവനന്തപുരം : സുരേഷ് ഗോപി ഇതെന്ത് ഭാവിച്ചിട്ടാ ? തൃശൂരിൽ ടിക്കറ്റ് നൽകി ജയിപ്പിച്ചെടുത്ത ബി.ജെ.പിയെ അടിക്കടി പ്രതിസന്ധിയിലാക്കിയത് പോട്ടെയെന്ന് വെയ്ക്കാം. ഇതിപ്പോൾ കളി ആര്‍.എസ്.എസിനോടാണ്. ഇതിന്റെ ആഫ്റ്റര്‍ എഫക്ട്സ് പുള്ളി നേരിടേണ്ടി വരും – തലസ്ഥാനത്തെ ബി.ജെ.പി. പ്രമുഖന്റെ വാക്കുകളാണിത്. എമ്പുരാൻ വിവാദത്തിൽ ആര്‍.എസ്.എസ്. നിലപാടിനെ പാടേ നിരാകരിക്കുന്ന പ്രതികരണം നടത്തിയ സുരേഷ്ഗോപിക്കെതിരെ സംസ്ഥാനഘടകം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നൽകിയെന്ന രഹസ്യവിവരത്തെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു നേതാവിന്റെ പ്രതികരണം. 
        എമ്പുരാനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കഴമ്പില്ലെന്നും എല്ലാം മാര്‍ക്കറ്റിംഗ് തന്ത്രമാണെന്നും സുരേഷ് ഗോപി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ആര്‍.എസ്.എസ്. മുഖപത്രമായ ഓര്‍ഗനൈസറിന്റെ നിലപാടിനെതിരെ സംസാരിച്ച സുരേഷ്ഗോപിയുടെ വാക്കുകൾ ദേശീയമാധ്യമങ്ങൾ പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. തനിക്ക് സിനിമയിൽ അഭിനയിക്കാൻ പോകണമെന്ന നിലപാടിൽ നിൽക്കുന്ന സുരേഷ്ഗോപിയുടെ വാക്കുകൾ കേന്ദ്രനേതൃത്വം ഗൗരവകരമായാണ് കാണുന്നത്. ഇതിന്റെ ആഫ്റ്റര്‍ എഫക്ട് അടുത്ത മന്ത്രിസഭാപുനഃസംഘടനയിൽ ഉണ്ടായേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. 
         കേന്ദ്രമന്ത്രി എന്ന നിലയിൽ സുരേഷ്ഗോപിയുടെ പ്രവര്‍ത്തനം തൃപ്തികരമല്ല എന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ. എം.പി. എന്ന നിലയിലും സുരേഷ് ഗോപി പരാജയമാണ് എന്നാണ് തൃശൂരിലെ നേതാക്കൻമാര്‍ പറയുന്നത്. തൃശൂരിനെ തലയിൽ വെച്ച് കൊണ്ടുനടക്കും എന്നുപറഞ്ഞ സുരേഷ്ഗോപി ഇപ്പോൾ തൃശൂരിലേക്ക് തിരിഞ്ഞുനോക്കാറില്ലെന്നാണ് അവരുടെ പരാതി. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട വിവാദത്തിലൊക്കെ സുരേഷ് ഗോപി ആദ്യം കൈക്കൊണ്ട നിലപാടിൽ നിന്ന് പിന്നീട് മലക്കംമറിയുകയും ചെയ്തു. ഇത് പൂരപ്രേമികളേയും നിരാശപ്പെടുത്തുന്നുണ്ട്. ചുരുക്കത്തിൽ ഇപ്പോൾ ഒരു തിരഞ്ഞെടുപ്പ് നടന്നാൽ തൃശൂരിൽ സുരേഷ്ഗോപി എട്ടുനിലയിൽ പൊട്ടുമെന്നാണ് ലഭ്യമാകുന്ന വിവരം. ഈ സാഹചര്യത്തിൽ ആര്‍.എസ്.എസ്. നേതൃത്വം ചില കടുത്ത നിലപാടുകളിലേക്ക് കടക്കുമെന്നാണ് അറിയുന്നത്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img