ശിവൻകുട്ടിക്ക് മറുമരുന്ന് പ്രയോഗം

മതസംഘടനകളുടെ താത്പര്യം പരിഗണിക്കുമ്പോൾ (വിശിഷ്യാ ക്രിസ്ത്യൻബെൽറ്റ്) സര്‍ക്കാരിന് വിട്ടുവീഴ്ച ചെയ്യേണ്ടി വന്നേയ്ക്കാം. എന്നാൽ സര്‍ക്കാര്‍ സ്കൂളുകളിൽ...
തിരുവനന്തപുരം : വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മതപരമായ പ്രാര്‍ത്ഥനാഗീതം ഒഴിവാക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി. അതേസമയം, എല്ലാക്ഷേത്രങ്ങളിലും സനാതനധര്‍മ്മം പഠിപ്പിക്കണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍. എന്താ അല്ലേ ? രണ്ടുപേരും സംവദിച്ചത് രണ്ടുസാഹചര്യങ്ങളിലാണെങ്കിലും രണ്ട് സ്റ്റേറ്റ്മെന്റ്സും തമ്മിൽ രാഷ്ട്രീയപരമായി ബന്ധപ്പെട്ടിരിക്കുന്നു. ഭാരതാംബ വിവാദത്തിൽ പുതിയ പോര്‍മുഖം തുറക്കുന്ന സര്‍ക്കാരും ഗവര്‍ണറും തമ്മിൽ മഞ്ഞുരുക്കം അടുത്തിടെ ഉണ്ടാകില്ലെന്ന സൂചനയാണ് ഇതിലൂടെ നൽകപ്പെടുന്നത്.
ഇവിടെ സര്‍ക്കാര്‍ പ്രഖ്യാപനം ഏറെക്കുറേ പ്രായോഗികമല്ല എന്നുതന്നെ കരുതാം. കാരണം, മതസംഘടനകളുടെ താത്പര്യം പരിഗണിക്കുമ്പോൾ (വിശിഷ്യാ ക്രിസ്ത്യൻബെൽറ്റ്) സര്‍ക്കാരിന് വിട്ടുവീഴ്ച ചെയ്യേണ്ടി വന്നേയ്ക്കാം. എന്നാൽ സര്‍ക്കാര്‍ സ്കൂളുകളിൽ ഇതൊരു പരിധിവരെ ഇംപ്ലിമെന്റ് ചെയ്യാൻ സാധിക്കും. എന്നാൽ എത്രനാൾ പിന്തുടരാൻ സാധിക്കുമെന്നതിൽ ഒരുറപ്പുമില്ല. അതേസമയം, ക്ഷേത്രസംരക്ഷണസമിതി ഉൾപ്പെടെയുള്ള സംഘപരിവാര സംഘടനകൾ ഗവര്‍ണറുടെ വാക്കുകൾ ഏറ്റെടുക്കുന്നപക്ഷം അവര്‍ക്ക് സംസ്ഥാന വ്യാപകമായി കുറഞ്ഞത് 1800ഓളം ക്ഷേത്രങ്ങളിൽ ഇത് നടപ്പാക്കാൻ സാധിക്കും. ഇത് ക്രമേണ വര്ദ്ധിപ്പിച്ചുകൊണ്ടുവരാനാണ് ആര്.എസ്.എസ് ലക്ഷ്യമിടുന്നത്. അങ്ങിനെ വരുമ്പോൾ സംസ്ഥാനം കൂടുതൽ മതരാഷ്ട്രീയത്തിൽ അധിഷ്ടിതമായിട്ടാകും മുന്നോട്ടുപോവുക എന്നാണ് പൊതുവിലയിരുത്തൽ.
ക്രൈസ്തവരും ഇസ്ലാംമതവിശ്വാസികളും മതവുമായി ബന്ധപ്പെട്ടാണ് ജീവിതക്രമം തന്നെ മുന്നോട്ടുകൊണ്ടുപോകുന്നത്. എന്നാൽ ഹൈന്ദവരിൽ അത്തരം കൂട്ടായ്മ പ്രായോഗികമല്ല. ഈ സാഹചര്യം ക്രമേണ മറികടക്കുക എന്നതാണ് ആര്.എസ്.എസ്. ലക്ഷ്യമിടുന്നത്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഗവര്‍ണര്‍ തന്നെ ഇതിനായി നേരിട്ടിറങ്ങുമ്പോൾ സമൂഹത്തിൽ മാറ്റത്തിന്റെ ചലനങ്ങൾ ഉണ്ടാകും എന്നുതന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.
Photo Courtesy - Google











